ലഹരി നൽകി പണം തട്ടിയെടുത്ത മൂവർ സംഘം അറസ്റ്റിൽ

ലഹരി നൽകി പണം തട്ടിയെടുത്ത മൂവർ സംഘം അറസ്റ്റിൽ

A gang of three arrested for extorting money under the influence of drugs

ലഹരി നൽകി പണം തട്ടിയെടുത്ത മൂവർ സംഘം അറസ്റ്റിൽ 

ലഹരി മരുന്ന് നൽകി മർദ്ദിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിൽ യുവതിയടക്കം മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്ത് നടപടിയെടുത്തു.ആളുകളോട് സൗഹൃദം സ്ഥാപിച്ച് ഇവരുടെ താമസസ്ഥലത്ത് എത്തിച്ച് ലഹരി നൽകിയ ശേഷം ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുക്കുന്നത്.ഇവരുടെ കെണിയിൽ അകപെട്ടിട്ടുള്ളത് കൂടുതലും സ്ത്രീകളാണ്.തൃശൂർ പേരാമംഗലം വീട്ടിൽ ജ്യോത്സ്ന(26),ഇടപ്പള്ളി തോപ്പിൽ വീട്ടിൽ ടിജോ റെൻസ്(30),വാഴക്കാല കൂനം തൈകടിയിരിക്കിൽ വീട്ടിൽ പി.എസ്.സഫീർ(27) എന്നിവരാണ് പിടിയിലായത്.

തോപ്പുംപടിയിൽനിന്നും ഒരു യുവതിയെ ഇവരുടെ ഇടപള്ളിയിലെ ഫ്ലാറ്റിൽ വിളിച്ചുവരുത്തി ലഹരി നൽകി മർദ്ദിച്ച് പണവും എടിഎം കാർഡും തട്ടിയെടുത്തിരുന്നു.തുടർന്ന് ആ എടിഎം കാർഡ് ഉപയോഗിച്ച് യുവതിയുടെ അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കുകയും ചെയ്തു.തോപ്പുംപടി സ്വദേശിയായ യുവതിയാണ് ഇതിനെത്തുടർന്ന് ഇവരെപറ്റിയുള്ള പരാതി പോലീസിന് നൽകിയത്.തുടർന്ന് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Leave a Reply