മഴ ശക്തം

മഴ ശക്തം

Heavy rain

മഴ ശക്തം 

വടക്കൻ കേരളത്തിൽ മഴ ശക്തമായി. കോഴിക്കോട് വിലങ്ങാട്ടിലും കണ്ണൂർ നെടുംപൊയിലിലും ഉരുൾപൊട്ടിയതായി റിപ്പോർട്ടുണ്ട്. നെടുംപൊയിലിലും വിലങ്ങാട് വാളൂക്ക് മേഖലയിലെ വനത്തിനുള്ളിലും ഉരുൾപൊട്ടിയെന്നാണ് സംശയിക്കുന്നത്. മലവെള്ളം കുത്തിയൊലിച്ചെത്തിയതോടെ വിലങ്ങാട് പാലം പൂർണമായും വെള്ളത്തിനടിയിലായി. സെമിനാരി കവലയിലും വലിയ മലവെള്ളപ്പാച്ചിലാണ്. മലവെള്ളപ്പാച്ചിലിനെ തുടർന്ന് വിലങ്ങാട് ഭാഗത്ത് ജാഗ്രതാ നിർദേശം നൽകി. ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഈ ഭാഗത്തെ നിരവധി കടകളിൽ വെള്ളം കയറി. മലപ്പുറം കരുവാരകുണ്ടിലും ശക്തമായ മഴയും മലവെള്ളപ്പാച്ചിലുമുണ്ട്. കൽക്കുണ്ട്, കേരളാംകുണ്ട് ഭാഗങ്ങളിലാണ് മലവെളളപ്പാച്ചിൽ. ഒലിപ്പുഴ നിറഞ്ഞു കവിഞ്ഞൊഴുകുകയാണ്. കോഴിക്കോട് മലയോര മേഖലയിൽ ഇന്ന് രാവിലെ മുതൽ തുടങ്ങിയ ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. സംസ്ഥാനത്തിത്ത് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി പത്ത് ജില്ലകളിൽ കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ഇടുക്കി,കോട്ടയം, ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Leave a Reply