ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു.

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു.

heavy rain north india

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു. മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 34 ആയി. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും നിരവധി നാശനഷ്ടങ്ങളുണ്ടായി. ഒഡീഷയിൽ അഞ്ച് കുട്ടികളടക്കം ഏഴ് പേർ മരിക്കുകയും അഞ്ച് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഉത്തരാഖണ്ഡിൽ 13 പേരെയും ഹിമാചൽ പ്രദേശിൽ ആറ് പേരെയും കാണാതായതായി. ഉത്തരാഖണ്ഡ്, ഡെറാഡൂൺ, പൗരി ഗർവാൾ, തെഹ്‌രി ഗർവാൾ, ബാഗേശ്വർ എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്.  ദേശീയ-സംസ്ഥാന പാതകൾ തകർന്നതിനെ തുടർന്ന് ​  പലയിടത്തും ഗതാഗതം നിലച്ചു.

Leave a Reply