പ്രതിഷേധം താത്കാലികമായി അവസാനിപ്പിച്ച് വിദ്യാർത്ഥികൾ
ചണ്ഡീഗഡ് സർവകലാശാലയിൽ വനിതാ ഹോസ്റ്റലിൽ നിന്നുള്ള ശുചിമുറി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു എന്ന കേസിൽ വിദ്യാർഥികളുടെ ഭാഗത്തുനിന്നും ഉണ്ടായ പ്രക്ഷോഭത്തിന് താൽകാലിക അന്ത്യം.വിദ്യാർത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് സർവകലാശാല അധികൃതരും പോലീസും ഉറപ്പുനൽകിയത്തിനാലാണ് പ്രക്ഷോഭത്തിന് താൽകാലിക വിരാമമായത്. പെൺകുട്ടി സ്വന്തം ദൃശ്യങ്ങളാണ് കാമുകന് നൽകിയതെന്നും സഹപാഠികളുടെ ദൃശ്യങ്ങൾ പകർത്തിയിട്ടില്ലെന്നുമുള്ള പോലീസിൻ്റെ വാദത്തെ തുടർന്നാണ് വിദ്യാർത്ഥികൾ പ്രതിഷേധം കടുപ്പിത്.
പ്രതിഷേധങ്ങളുടെ ഭാഗമായി സെപ്റ്റംബർ 24 വരെ സർവകലാശാല അടച്ചിടും.ഈ കേസിൽ ആരോപണവിധേയനായ പെൺകുട്ടിയുടെ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. സണ്ണി മെഹ്ത(23) എന്ന യുവാവിനെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പോലീസിന് കൈമാറി.രങ്കജ് വർമ എന്ന ആളെകൂടി കസ്റ്റഡിയിൽ എടുത്തതായി പോലീസ് അറിയിച്ചു.സംഭവം നടന്നപ്പോൾ ഹോസ്റ്റൽ വാർഡന് പരാതി നൽകിയിരുന്നെങ്കിലും അവർ അത് സ്വീകരിക്കാൻ തയ്യാറായില്ല എന്ന് വിദ്യാർത്ഥികൾ ഉന്നയിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഹോസ്റ്റൽ വാർഡനെ അധികൃതർ സ്ഥലം മാറ്റി.
ഹോസ്റ്റലിൽ താമസിക്കുന്ന ഒരു പെൺകുട്ടിയെ കസ്റ്റഡിയിൽ എടുത്തതിൽ സ്വന്തം ദൃശ്യങ്ങൾ മാത്രമാണ് പെൺകുട്ടി കാമുകന് പങ്കുവെച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ മൊഹാലി സീനിയർ എസ്പി വിവേക് ഷീൽ സോണി പറഞ്ഞു.സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തു.പെൺകുട്ടിയുടെ മൊബൈലും ലാപ്ടോപ്പും ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.