ക്ഷീര കര്‍ഷകര്‍ക്ക് ഇന്‍സെന്റീവ് വിതരണം ചെയ്തു
സംസ്ഥാനത്തെ ക്ഷീര കര്‍ഷകര്‍ക്ക് ബാങ്ക് അക്കൗണ്ട് മുഖാന്തരം ഇന്‍സെന്റീവ് വിതരണം ചെയ്തു. ക്ഷീര സംഘം വഴി പാല്‍ വിതരണം ചെയ്യുന്ന ക്ഷീര കര്‍ഷകരാണ് ഇന്‍സെന്റീവിന് അര്‍ഹത നേടിയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, സംസ്ഥാനത്തെ ഒന്നര ലക്ഷം ക്ഷീര കര്‍ഷകര്‍ക്കാണ് ഇന്‍സെന്റീവ് ലഭിച്ചത്. ഒരു ലിറ്റര്‍ പാലിന് നാലു രൂപ നിരക്കിലാണ് ഇന്‍സെന്റീവ് വിതരണം ചെയ്തിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചിട്ടുണ്ട്. കൂടാതെ, ഈ വര്‍ഷം ജൂലൈ മാസം മുതല്‍ പാല്‍ നല്‍കിയവര്‍ക്കും ആനുകൂല്യം ലഭ്യമാക്കിയിട്ടുണ്ട്. ഇന്‍സെന്റീവ് നല്‍കാനുള്ള കാലതാമസം ഒഴിവാക്കാനായി ഇത്തവണ ഓണത്തിന് മുന്‍പ് തന്നെ ക്ഷീര വികസന വകുപ്പിന്റെ പദ്ധതി വിഹിതത്തില്‍ നിന്നാണ് തുക അനുവദിച്ചിട്ടുള്ളത്.