വികസിത ഇന്ത്യക്കായി അഞ്ച് പ്രതിജ്ഞകള്‍   മുന്നോട്ട് വച്ച് പ്രധാനമന്ത്രി

വികസിത ഇന്ത്യക്കായി അഞ്ച് പ്രതിജ്ഞകള്‍ മുന്നോട്ട് വച്ച് പ്രധാനമന്ത്രി

prime minister narendra modi independence day

ഇന്ത്യ ഇന്ന്  76 മത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു.   ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക  ഉയർത്തി. ഇന്ത്യയുടെ വിഭജനത്തെ രാജ്യം അനുസ്മരിച്ചത് ഹൃദയവേദനയോടെന്ന്  അദ്ദേഹം  പറഞ്ഞു. 75 വർഷം സുഖദുഃഖ സമ്മിശ്രമായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു. ഇന്ന് ഐതിഹാസിക ദിനമാണെന്നും ഊർജ്ജസ്വലമായ ജനാധിപത്യമാണ് ഇന്ത്യയെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യത്തിന് ജീവൻ നൽകിയവരെ നന്ദിയോടെ സ്മരിക്കുന്നുവെന്നും  സ്വാതന്ത്ര്യ സമരസേനാനികളോടുള്ള കടം വീട്ടണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ്  പോരാളികൾ ക്കും അദ്ദേഹം ആദരവർപ്പിച്ചു.   


 വികസിത ഇന്ത്യക്കായി അഞ്ച് പ്രതിജ്ഞകള്‍  പ്രധാനമന്ത്രി നരേന്ദ്ര മോദി  മുന്നോട്ട് വച്ചു. ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി അടുത്ത 25 വര്‍ഷം നിര്‍ണായകമാണെന്ന് പറഞ്ഞുകൊണ്ട് അഞ്ച് പ്രതിജ്ഞകള്‍ മുന്നോട്ടുവെച്ചത്. 1 വികസിത ഭാരതം, 2. അടിമത്ത മനോഭാവം അവസാനിപ്പിക്കല്‍ 3.പൈതൃകത്തില്‍ അഭിമാനിക്കുക 4.ഏകത 5. പൗരധര്‍മ്മം പാലിക്കല്‍ എന്നിവയാണ് പ്രതിജ്ഞകളായി അദ്ദേഹം വെച്ചത്. വെല്ലുവിളികള്‍ക്കിടയിലും രാജ്യം മുന്നേറി. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവെന്ന് തെളിയിച്ചു. സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ എണ്ണമറ്റ പോരാളികള്‍ ബ്രിട്ടീഷുകാരെ വിറപ്പിച്ചു. മഹാത്മാ ഗാന്ധി, സുഭാഷ് ചന്ദ്രബോസ്, അംബേദ്കര്‍, സവര്‍ക്കര്‍ എന്നിവരെ പ്രധാനമന്ത്രി അനുസ്മരിച്ചു. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ ഓര്‍ത്ത നരേന്ദ്ര മോദി നെഹ്‌റുവിനെ വണങ്ങുന്നുവെന്ന് പ്രസംഗത്തില്‍ പറഞ്ഞു. ഇന്ത്യയുടെ നാരീശക്തിയിലും അഭിമാനിക്കുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത വനിതകളെ പ്രത്യേകം അനുസ്മരിച്ചു.

Leave a Reply