സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഡൽഹി പോലീസ് വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചുവപ്പുകോട്ടയിലും പരിസരത്തും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി. നാളെ ചുവപ്പുകോട്ടയ്ക്ക് ചുറ്റും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പുലർച്ചെ 4 മുതൽ രാവിലെ 10 വരെ എട്ട് റോഡുകൾ അടച്ചിടും. ഡൽഹി ട്രാഫിക് പോലീസ് നൽകുന്ന പാസ് ഉള്ള വാഹനങ്ങൾക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. പ്രധാനറോഡുകളിൽ ഇന്ന് രാത്രി 10 മുതൽ ചരക്കു വാഹനങ്ങൾ അനുവദിക്കില്ല. ഇന്ന മുതൽ നാളെ ഉച്ചയ്ക്ക് 2 വരെ മെട്രോ സ്റ്റേഷനുകളിൽ പാർക്കിംഗ് സൗകര്യം ഉണ്ടായിരിക്കില്ല. മെട്രോ സർവീസുകൾ സാധാരണ പോലെ തുടരും
