സ്വാതന്ത്ര്യ ദിനത്തിൽ ചിലവ് കുറഞ്ഞൊരു മെട്രോ യാത്ര
സ്വാതന്ത്ര്യ ദിനത്തിൽ 'ഫ്രീഡം ടു ട്രാവൽ ' എന്ന ഓഫറുമായി എത്തുകയാണ് കൊച്ചി മെട്രോ. യാത്രക്കാർക്ക് 10 രൂപയുടെ ടിക്കറ്റ് ആണ് ഓഫർ ആയി നൽകുന്നത്. ആഗസ്റ്റ് 15 രാവിലെ 6 മുതൽ രാത്രി 11 വരെ ഏതു സ്റ്റേഷനിലേക്കും മെട്രോയിൽ യാത്രക്കാർക്ക് 10 രൂപ ടിക്കറ്റിൽ സഞ്ചരിക്കാം. കൊച്ചി വൺ കാർഡ് ഉപയോഗിക്കുന്നവക്കും ഓഫർ ലഭ്യമാണ്.