സിംബാബ്വേയ്ക്കെതിരെ ഇന്ത്യയ്ക്ക് 162 റൺസ് വിജയലക്ഷ്യം
ഹരാരേ ക്രിക്കറ്റ് ക്ലബിൽ നടക്കുന്ന ഇന്ത്യ-സിംബാബ്വെ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് 162 റൺസ് വിജയലക്ഷ്യം. ആദ്യ മത്സരത്തില്‍ 189 റണ്‍സ് നേടിയ ആതിഥേയര്‍ക്കു ഇന്ന് നേടാനായത് 161 റണ്‍സ് മാത്രമാണ്. ബ്ലംഗാദേശിനെതിരെ തുടര്‍ സെഞ്ചുറി നേടിയ സിക്കന്തര്‍ റാസയ്ക്ക് ഇന്ത്യക്കെതിരെ ഇന്നും തിളങ്ങാനായില്ല. 31 റണ്‍സിനിടെ നാല് വിക്ക്റ്റ് നഷ്ടമായ സിംബാബെ്വെയെ സീന്‍ വില്ല്യംസും റയാന് ബര്ലുമാണ് വന്‍ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്. ഇന്ത്യക്കായി ഷാര്‍ദുല്‍ താക്കുര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.