തൃശൂർ: തെങ്ങിൻ തടിയിലെ മുപ്പ് ഒത്താത്ത തലപ്പ് ഭാഗവും തടിയുടെ ഉള്ളിലെ മർദ്ദവമേറിയ തെങ്ങിൻ ചോറും ഇനി പഴവസ്തുവല്ല.
ഈ ഭാഗങ്ങളുപയോഗിച്ച് ഈടുറ്റ പലക നിർമിക്കാം.
കേരള കാർഷിക സർവകലാശാലയുടെ ഫോറെസ്ട്രി കോളേജിലെ തെങ് പഠന-ഗവേഷണ വിഭാഗത്തിന്റെതാണ് കണ്ടെത്തൽ. തെങ്ങിൻ ചോറ് ഉപയോഗിച്ച് ഇവിടെ നിർമ്മിച്ച പലക സാധാരണ മരത്തേക്കാളും ഏറെകാലം ഈട് നിൽക്കുന്നതെന്നാണ് കണ്ടെത്തൽ. ഇതോടെ തെങ്ങിന്റെ വേര് ഒഴികെ എല്ലാ ഭാഗങ്ങളും വാണിജ്യപരമായി ഉപയോഗിക്കാവുന്ന വസ്തുവായി.
തെങ്ങിൻ തടിയിൽനിന്ന് ഇവിടെ പ്ലൈവുഡും നിർമിച്ചു. വളരെ കട്ടി കുറച്ച് ചീന്തിയെടുത്ത തെങ്ങിൻതടി യന്ത്രസംവിധാനമുപയോഗിച്ച് മുറിച്ചെടുത്ത ഭാഗങ്ങൾ ഒന്നിന് മുകളിൽ ഒന്നായി ഒട്ടിച്ചാണ് പ്ലൈവുഡ് നിർമ്മിച്ചത്.
രാജ്യത്ത് ഇതാദ്യമായാണ് തെങ്ങിൻ തടിയിൽനിന്ന് പ്ലൈവുഡ് നിർമ്മിക്കുന്നത്. കൊന്നതെങ്ങ് പഴവസ്തുവാണെന്ന ധാരണ മാറ്റിയെടുക്കാനാണ് ഇവിടെ പഠനഗവേഷണങ്ങൾ നടത്തുന്നത്.
തെങ്ങിൻ തടിയിൽനിന്ന് ഫ്ലോർ ടൈൽസും വുഡൻ പാനലുകളും ഈ സ്ഥാപനത്തിൽ നിർമ്മിക്കുന്നുണ്ട്. ഇന്റർലോക്ക് സംവിധാനമുൾപ്പെടെ മൂന്ന് തരം ടൈൽസാണ് ഇവിടെ വികസിപ്പിച്ചത്. മരത്തേക്കാളേറെ ഈട് കൂടുതലും വില കുറവുമാണ്.