കേരള സര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകര്‍ക്ക് ആപ്ലിക്കേഷന്‍ നമ്പറും പാസ്‌വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അലോട്ട്‌മെന്റ് പരിശോധിക്കാം. രണ്ടാം ഘട്ടത്തില്‍ പുതുതായി അലോട്ട്‌മെന്റ് ലഭിച്ച അപേക്ഷകര്‍ ഓണ്‍ലൈനായി അഡ്മിഷന്‍ ഫീസ് അടച്ച് അലോട്ട്‌മെന്റ് ഉറപ്പാക്കേണ്ടതാണ്. ഒന്നാം ഘട്ട അലോട്ട്‌മെന്റ് ലഭിച്ച് അഡ്മിഷന്‍ ഫീസ് അടച്ചവര്‍ രണ്ടാം ഘട്ട അലോട്ട്‌മെന്റില്‍ ഹയര്‍ ഓപ്ഷനുകളില്‍ ഏതെങ്കിലും അലോട്ട്‌മെന്റ് ലഭിച്ചാല്‍ അഡ്മിഷന്‍ ഫീസ് വീണ്ടും അടയ്‌ക്കേണ്ടതില്ല. അലോട്ട്‌മെന്റ് ലഭിച്ച് ഓണ്‍ലൈനായി ഫീസ് അടച്ച അപേക്ഷകര്‍ അവരവരുടെ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത ശേഷം അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റ് എടുക്കാം. അലോട്ട്‌മെന്റ് ലഭിച്ച കോളേജ്, കോഴ്‌സ്, കാറ്റഗറി, അഡ്മിഷന്‍ തീയതി എന്നിവ അലോട്ട്‌മെന്റ് മെമ്മോയില്‍ ലഭ്യമാക്കിയിട്ടുണ്ട്. മെമ്മോയില്‍ പറഞ്ഞിരിക്കുന്ന തീയതികളില്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജില്‍ ഹാജരായി താല്‍ക്കാലിക/സ്ഥിരമായ അഡ്മിഷന്‍ എടുക്കാവുന്നതാണ്.
