കേരളസര്‍വകലാശാല ബിരുദ പ്രവേശനം 2022 സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം
കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ ബിരുദ കോഴ്‌സുകളിലേയ്ക്കുള്ള സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ പൂര്‍ത്തിയായി. വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് വെരിഫിക്കേഷന്‍ സ്റ്റാറ്റസ് നോക്കാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് പരാതിയുള്ളവര്‍ ആഗസ്റ്റ് 24 നകം രേഖാമൂലം (ഇ-മെയില്‍- onlineadmission @keralauniversity.ac.in) പരാതി നല്‍കണം. ഈ പരാതികള്‍ പരിഗണിച്ച ശേഷം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.