കൊച്ചി മെട്രോ രണ്ടാം ഘട്ടം ആരംഭിച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോദി മെട്രോ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു. കലൂർ സ്റ്റേഡയത്തിൽ നിന്നും കാക്കനാട്ടേക്കുള്ള 11.5 കിലോമീറ്റർ പാതയാണ് ഇത്.പേട്ടയിൽനിന്നും എസ് എൻ ജംഗ്ഷനിലേക്കുള്ള പാത ഉദ്ഘാടനം ചെയ്തു.
വൈകിട്ട് ആറിന് സിയാൽ കൺവൻഷൻ സൻ്ററിൽ വെച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ,ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ,മന്ത്രിമാരായ പി രാജീവ്, ആൻ്റണി രാജു,മേയർ എം അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.വൈകിട്ട് നെടുമ്പാശ്ശേരിയിൽ എത്തിയ പ്രധാന മന്ത്രിയെ ഗവർണറും മുഖ്യന്ത്രിയും സ്വീകരിച്ചു.കറുപ്പന്തറ-കോട്ടയം-ചിങ്ങവനം-ഇരട്ട റെയിൽവേ ലൈനും കൊല്ലം-പുനലൂർ എന്നീ വൈദ്യുതീകരിച്ച റെയ്ൽവേ ലൈൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. തദ്ദേശീയമായി രാജ്യം നിർമിച്ച വിമാനവാഹിനികപ്പൽ വിക്രാന്ത് രാവിലെ 9.30ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും.