"നമ്മുടെ ഭാര്യ ഭർതൃ ബന്ധങ്ങളിൽ മാറ്റം വരും"

maithreyan's article on morden husband and wife

പണ്ടത്തെ ഭാര്യ ഭർതൃ ബന്ധത്തിനകത്തെ വയലൻസ് തിരിച്ചറിയുകയില്ല . അവർ തമ്മിൽ ഭയങ്കര യോജിപ്പാണെന്നാണ് . ഒരു അടിമയും ഉടമയും തമ്മിലുള്ള ബന്ധമെ അവിടെയുള്ളൂ . തുല്ല്യരായ മനുഷ്യർക്ക് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകും . അപ്പോൾ അവർ തമ്മിൽ സംഘർഷം കൂടുന്നതായി തോന്നും . 

അനീതികൾ തിരിച്ചറിഞ്ഞ് പരാതികൊടുക്കുക എന്നുള്ളതുതന്നെ മെച്ചപ്പെട്ട അവസ്ഥയാണ് . അനീതികൾ ഉണ്ടെന്ന് തിരിച്ചറിയാതെ പോകുന്നതാണ് വടക്കേ ഇന്ത്യയിലൊക്കെ ഉള്ളത് . കേരളത്തിനകത്ത് ഒരു 30 വർഷങ്ങൾക്കു മുമ്പ് ഒരു സ്ത്രീ അവരുടെ ഭർത്താവ് അടിച്ചാൽ നമ്മൾ ചോദിക്കു കയാണെങ്കിൽ ആ സ്ത്രീ നേരെ തിരിച്ചായിരിക്കും പറയുക . അതായത് എന്റെ ഭർത്താവ് എന്നെ അടിച്ചാൽ നിങ്ങൾക്ക് എന്താണ് പ്രശ്നം എന്ന് ചോദിക്കുമായിരുന്നു . എന്നാൽ ഇന്ന് അങ്ങനെയല്ലല്ലോ . ഡൊമസ്റ്റിക്ക് വയലെൻസിന് നിയമമുണ്ടായി . ഡൊമസ്റ്റിക്ക് വയലെൻസ് ഉണ്ട് എന്ന് അംഗീകരിക്കുന്ന തലമാണത് . എന്നാൽ ആദ്യത്തേത് അവകാശമായിട്ടായിരുന്നു കണ്ടിരുന്നത് . ഇതുപോലെ ആയിരുന്നു എല്ലാവരും നിന്നിരുന്നത് . അധ്യാപകർ കുട്ടികളെ അടിക്കുന്നതും . എന്റെ കുട്ടിക്കാലത്ത് സാറേ ഇവൻ പറയുന്നത് അനുസരിക്കുന്നില്ല രണ്ടെണ്ണം കൊടുത്തേക്കൂ എന്നു വീട്ടുകാർ സ്കൂളിലേക്ക് കൊണ്ടുവന്നിട്ട് പറഞ്ഞിട്ട് പോകുമായിരുന്നു . ഇന്നിപ്പോൾ അടിക്കുന്ന അധ്യാപകരെ ശിക്ഷിക്കുന്ന അവസ്ഥയാണ് . അതിന്റെ ശരി തെറ്റുകളെ കുറിച്ചുള്ള ചർച്ചയിലല്ല . ഞാൻ ഈ പറയുന്നത് ആ ലെവലിൽ ഉള്ള വയലൻസ് നമ്മൾ എക്സെപ്റ്റ് ചെയ്തിരുന്ന വയലൻസ് ആയിരുന്നു . അടിച്ചു പൊട്ടിച്ചാൽ ഇന്ന് എല്ലാവരും പരാതിപ്പെടും . അധ്യാപകൻ അങ്ങനെ അടിക്കാൻ പറ്റത്തില്ല എന്ന് പറയും . ഇത് തിരിച്ചറിവിന്റെ ഒരു പ്രശ്നമാണ് . തിരിച്ചറിയുന്നത് വരെ വയലൻസ് ഇല്ലെന്നല്ല . തിരിച്ചറിവില്ലാതിരിക്കുന്ന വയലൻസാണ് . അതു കൊണ്ട് പണ്ടത്തെ ഭാര്യാഭർതൃ ബന്ധത്തിനകത്തെ വയലൻസ് തിരിച്ചറിയില്ല . അവർ തമ്മിൽ ഭയങ്കര യോജിപ്പാണെന്നാണ് . ഒരു അടിമയും ഉടമയും തമ്മിലുള്ള ബന്ധമെ അവിടെയുള്ളൂ . തുല്യരായ മനുഷ്യർക്ക് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും . അപ്പോൾ അവർ തമ്മിൽ സംഘർഷം കൂടുന്നതായി തോന്നും . ഇന്നീ കാണുന്ന ഡൈവോഴ്സ് എന്ന് പറയുന്നത് സ്വാതന്ത്ര്യ ത്തിന്റെ ലക്ഷണമാണ് . അല്ലാതെ തിരിച്ചല്ലത് . കുടുംബം നിലനിർത്തുക എന്ന് പറയുന്നത് തുല്യരായ മനുഷ്യർ ചേർന്ന് ചെയ്യേണ്ട പ്രവർത്തിയാണെങ്കിൽ അതിനിനി ഇവിടെയുള്ള പുരുഷന്മാരും സ്ത്രീകളും വീണ്ടും പഠിക്കേണ്ടതുണ്ട് . അവ പഠിക്കാതിരിക്കുന്നത് കൊണ്ടാണ് കുല സ്ത്രീകളും കുലപുരുഷന്മാരും ഉണ്ടാവുന്നത് . എന്റെ ഭർത്താവ് എന്നെ അടിച്ചാൽ നിങ്ങൾക്ക് എന്താണ് കോൺഗ്രസ്സേ ഇന്ന് ചോദിക്കുന്ന ചോദ്യവും ഉണ്ട് . ആ ചോദ്യം പോലെയല്ലാതെ പരാതികൾ പറയുകയും പുത്തൻ രീതിയിലുള്ള മനുഷ്യ രൂപീകരണങ്ങൾ നടക്കുകയും ചെയ്യണം . അത് നടക്കും . കാരണം ഇത്തരം ഡിബേറ്റുകളിൽ എല്ലാവർക്കും ചെയ്യാൻ കഴിയും . ഞാൻ പത്രപ്രവർത്തനം ചെയ്തു കൊണ്ടിരിക്കുന്ന സമയത്ത് പത്രങ്ങളിലും മാസികകളിലും എഴുതാൻ ശ്രമിക്കുമായിരുന്നു . ആയിരം ലേഖനങ്ങൾ എഴുതിയാൽ അതിൽ രണ്ടെണ്ണം മാത്രമേ പ്രസിദ്ധീകരിക്കാറുണ്ട് . ബാക്കിയുള്ളവ അതിൽ വരത്തില്ലായിരുന്നു . കാരണം അവരുടെ പോളിസിക്കകത്ത് അത് വേണ്ടെന്നാണ് . മാത്രമല്ല എന്നെ അങ്ങനെ പ്രമോട്ട് ചെയ്യരുത് എന്നും അവർക്കറിയാമായിരുന്നു . ഞാൻ എഴുതുന്ന കാതലായ പോയിന്റുകൾ എടുത്തു മാറ്റുകയും ചെയ്യും. പിന്നീട് ലേഖനം വരുമ്പോൾ വളരെയധികം ബുദ്ധിമുട്ടേണ്ടിവരും . അങ്ങനെയൊക്കെ ചെയ്തിരുന്ന സ്ഥലത്ത് വിശദമായി എനിക്ക് എന്തും പറയാനുള്ളത് പറയാൻ കഴിയുന്ന ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത് ഇത് പരസ്പരം പറയാനും എടുക്കാനും കഴിയുന്നതുകൊണ്ട് ഇപ്പൊ ഉള്ള ഇന്റർനെറ്റിനകത്ത് ഉള്ളതാണ് കേരളത്തിന്റെ യാഥാർത്ഥ്യം എന്ന് മനസ്സിലാക്കണം എന്നാണ് ഞാൻ പറയുന്നത് . അതല്ലാതെ അതിനകത്ത് പറയാൻ ശ്രമിക്കുന്നത് മാത്രമല്ല ജനങ്ങൾ നിശബ്ദമായിരുന്നു അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുന്ന കാര്യങ്ങൾ പറയുന്നവരാകുന്നതും കൂടെയാണ് . ഈ ഡിബേറ്റ് നടന്ന് പൊതുബോധ രൂപീകരണം ഇതിനകത്ത് നടന്നു കൊണ്ടിരിക്കും . അത് ഒരു തലമുറയോ രണ്ടു തലമുറയോ എടുക്കും . നമ്മൾ ഇത്തരം മാറ്റങ്ങളെ കുറിച്ച് പഠിക്കുമ്പോൾ പെട്ടെന്ന് മാറണം എന്നുള്ള ആഗ്രഹം നമുക്കെല്ലാവർക്കും ഉണ്ടാകും . അതിൽ ഒരു സംശയവും ഉണ്ടാവില്ല . ഞാനൊക്കെ വളരെയധികം കൊതിച്ചിട്ടുള്ള കാര്യമായിരുന്നു . അപ്പോൾ അങ്ങനെ ഒക്കെ ഉണ്ടാകുമ്പോഴാണ് നമുക്ക് നിരാശ ബാധിച്ചു പോകുന്നത് . അങ്ങനെ വരാതിരിക്കണമെന്നുണ്ടെങ്കിൽ ഇതൊരു നീണ്ട പ്രവർത്തനമാണെന്നും നമ്മൾ മനസ്സിലാക്കുമ്പോഴാണ്. ഞാൻ സ്ത്രീകളുടെ പ്രശ്നങ്ങൾ ആദ്യകാലങ്ങളിൽ പറയുമ്പോൾ ശരിക്കും ജനങ്ങൾ ആ സമയങ്ങളിൽ എല്ലാം തൊഴിലാളി വർഗ്ഗ ബോധത്തിനെ തകർക്കാൻ വേണ്ടിയാണ് ഫെമിനിസം പറയുന്നത് എന്നായിരുന്നു കണ്ടിരുന്നത് . അത് വളരെ വലിയ പ്രശ്നമായിരുന്നു . ഞാൻ ഒരു സമയത്ത് ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകനായി നില്ക്കുകയായിരുന്നു . അപ്പോൾ ഇതൊരു പ്രശ്നമാണെന്ന് കണ്ടെത്തി നമ്മൾ അത് ഉന്നയിക്കുമ്പോൾ പ്രശ്നമായിട്ട് വരും . അന്ന് എൻവിയോൺമെന്റ് പ്രശ്നങ്ങൾ ആദ്യമായിട്ട് പറയുമ്പോൾ ഇതേപോലെതന്നെ ഉണ്ടാകും . വികസിക്കാൻ ആയിട്ട് ശ്രമിക്കുന്ന എല്ലാ കാര്യത്തിനും വിരുദ്ധമാണ് എന്നുപറയുന്ന തരത്തിലാണ് എൻവിറോൾമെന്റൽ പ്രശ്നങ്ങളെ കാണുന്നത് . അതിപ്പോഴും അങ്ങനെ തന്നെ നിൽക്കും.അപ്പോൾ അങ്ങനെ ഒക്കെ ഉള്ള കാര്യങ്ങളിൽ ഏതും നമ്മൾ ഉന്നയിക്കുമ്പോൾ എക്സിസ്റ്റ് ചെയ്യുന്ന കാര്യത്തിന് വിരുദ്ധമായിട്ട് തീരുന്നത് പ്രശ്നങ്ങൾ വരുന്നത് കൊണ്ടാണ് . അത് എക്സ്പ്രസ്സ് ചെയ്തിട്ടുണ്ടാക്കുന്ന പുത്തൽ ബോധത്തിന് അകത്തു മാത്രമേ ആ പറയുന്ന ക്വാളിറ്റിയേറ്റീവ് ചെയ്ഞ്ച് കാണാൻ സാധിക്കൂ . ഇന്നിപ്പോൾ ഡോമസ്റ്റിക്ക് വയലെൻസിന്റെ നിയമം വരുമ്പോൾ ഫെമിനിസ്റ്റ് കാര്യങ്ങളൊക്കെ നമ്മൾ എൺപതുകളിലൊക്കെ പറയുമ്പോൾ സ്ത്രീകൾ തുല്ല്യരാണ് എന്ന് ഓക്കെ പറയുന്നത് തെറ്റാണെന്ന് പറഞ്ഞ് മിണ്ടാതിരിക്കണം എന്ന് പറയുന്ന കാര്യങ്ങളാണ് . ആ കാര്യത്തിനകത്ത് ഇന്ന് ഇപ്പോൾ ജനങ്ങൾ മാറിവന്നില്ലേ അതിന് കുറച്ച് സമയം എടുക്കും . അതൊരു ചെറിയ ഓളമേ ഒരാളുടെ ജീവിതത്തിൽ അനുഭവിക്കാൻ പറ്റും . ചില സന്ദർഭങ്ങളിൽ ഒരു യുദ്ധമൊക്കെ വരുമ്പോൾ കുറേ കാര്യങ്ങൾ മാറുന്നതു പോലെ നമുക്ക് അനുഭവിക്കുന്നുണ്ടാവും . അപ്പോഴും നമ്മൾ സൂക്ഷിച്ചു നോക്കിയാൽ അതങ്ങനെ മാറത്തില്ല എന്നു കാണാം.ഒരേ സമയത്തു തന്നെ യുദ്ധം കൊണ്ട് മാറ്റം ഉള്ളതായി തോന്നും എങ്കിലും യഥാർത്ഥത്തിലുള്ള കോൺക്രീറ്റ് ആയിട്ടുള്ള മാറ്റങ്ങൾ നടക്കാൻ സമയം എടുക്കും . അതങ്ങനെ മനസ്സിലാക്കേണ്ടതുണ്ട് . പെട്ടന്ന് വന്നിട്ടുള്ള മാറ്റങ്ങൾ തകരുകയെ ഉള്ളൂ .

Leave a Reply