പൊതുജനാരോഗ്യ ബില്ലിനെതിരെ പ്രതിഷേധം
പുതിയ മെഡിക്കൽ ബിൽ ജനങ്ങളെ വഞ്ചിക്കാനെന്ന് ആരോപിച്ച് പ്രതിഷേധം നടന്നു. കേന്ദ്ര സർക്കാരിൻ്റെ ആയുഷ് ആരോഗ്യ പദ്ധതിയെ കേരളത്തിൽ തകർക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ആക്ഷേപം ഉയരുന്നത്. കേരള ഗവൺമെൻ്റ് നടപ്പിലാക്കുന്ന പുതിയ മെഡിക്കൽ നിയമമായ പൊതുജനാരോഗ്യ ബില്ലിന് എതിരെയാണ് പ്രതിഷേധം. 54 ൽ അധികം വരുന്ന രോഗങ്ങൾക്ക് ചികിത്സിക്കാൻ എം.ബി.ബി.എസ് ഡോക്ടർമാർക്ക് മാത്രം അധികാരം നൽകി എന്ന ആരോപണത്തിൻമേലാണ് പ്രതിഷേധം ഉയർന്നത്. ആയുർവേദം,യോഗ,പ്രകൃതി ചികിത്സ,യുനാനി,സിദ്ധ,ഹോമിയോ ചികിത്സകൾക്കേതിരെയുള്ള ബിൽ ആണ് ഇതെന്നാണ് പ്രതിഷേധക്കാരുടെ വാദം. ആയുഷാരോഗ്യ കോൺഫെഡറേഷൻ്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.