ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വിഴിഞ്ഞം തുറമുഖത്തിനെതിരെ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം ആറാം ദിവസത്തിലേക്ക് കടന്നു. മതബോധന അധ്യാപകരും സമിതി പ്രവര്‍ത്തകരും സമരവേദിയില്‍ എത്തും. പ്രതിഷേധ സ്ഥലത്ത് ഇന്ന് പ്രത്യേക പ്രാര്‍ത്ഥനകള്‍ സംഘടിപ്പിക്കും. സര്‍ക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും ഉന്നയിക്കപ്പെട്ട പ്രധാനപ്പെട്ട ആവശ്യങ്ങളില്‍ തീരുമാനമാകാ ത്തതാണ് സമരം തുടരാന്‍ കാരണം. ഒരു മാസം നീണ്ട മത്സ്യത്തൊഴിലാളികളുടെ സമരത്തിന്റെ നാലാം ഘട്ടമാണ് വിഴിഞ്ഞത്ത് തുടരുന്നത്. ആയിരത്തി അഞ്ഞൂറോളം പേരാണ് കഴിഞ്ഞ ദിവസത്തെ പ്രതിഷേധത്തില്‍ അണിനിരന്നത്. കാസര്‍ഗോഡ് ,കോട്ടയം, ഇടുക്കി, കൊല്ലം ജില്ലകളില്‍ നിന്നായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും നിരവധി പേര്‍ വിഴിഞ്ഞത്തെത്തി. തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെച്ച് ശാസ്ത്രീയ പഠനം നടത്തണം, മണ്ണെണ്ണ സബ്‌സിഡി അടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം എന്നിവയാണ് മത്സ്യത്തൊഴിലാളികള്‍ ഉയര്‍ത്തുന്ന പ്രധാനപ്പെട്ട ആവശ്യങ്ങള്‍. ഈ പ്രശ്‌നങ്ങളില്‍ പരിഹാരം കാണുംവരെ സമരം തുടരുമെന്നാണ് ലത്തീന്‍ സഭയുടെയും മത്സ്യത്തൊഴിലാളികളുടെയും മുന്നറിയിപ്പ്.
