റോജർ ഫെഡറർ വിരമിക്കുന്നു
ടെന്നീസ് ഇതിഹാസ താരം റോജർ ഫെഡറർ വിരമിക്കുന്നു. വിരമിക്കൽ വാർത്ത അദ്ദേഹം ഇൻസ്റ്റാഗ്രാമിലൂടെയാണ് പങ്കുവെച്ചത്. നാൽപത്തിയൊന്നുകാരനായ അദ്ദേഹത്തിൻ്റെ അവസാന മത്സരം അടുത്തയാഴ്ച ലണ്ടനിൽ നടക്കുന്ന ലേവർകപ്പാകും. 20 ഗ്രാൻസ്ലാം കിരീടം നേടിയ താരം കരിയറിൽ മുഴുവൻ 103 കിരീടമാണ് നേടിയിട്ടുള്ളത്.
വിരമിക്കലിനു കാരണം മൂന്നുവർഷമായി അലട്ടുന്ന പരിക്ക് ആണെന്ന് താരം പറയുന്നു. താൻ ആത്മാർത്ഥമായി തിരിച്ചു വരാൻ ശ്രമിച്ചെന്നും എന്നാൽ അതിനു കഴിയാത്തതിനാലാണ് സജീവ ടെന്നീസിൽ നിന്നും വിരമിക്കുന്നത് എന്നും സാമുഹ്യ മാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിൽ ഫെഡറർ പറഞ്ഞു.