മൂന്ന് വർഷം പിന്നിട്ട ഇടവേളയിൽ ഇത്തവണ അത്തത്തിനു മുടങ്ങിപ്പോയ അത്തച്ചമയ ഘോഷയാത്ര നടത്തുവാൻ നിശ്ചയിച്ചപ്പോളാണ് പുലർച്ചെ തുടങ്ങി മഴയുടെ വരവ്.കോവിഡ് കാരണം പ്രതിസന്ധിയിലായ കലാകാരന്മാരുടെയും ജീവിതം ചിങ്ങ മാസത്തിൽ പിറന്ന പുതിയ വർഷത്തിലേക് ഇവിടുന്ന് പച്ചപ്പിടിക്കും എന്ന് കരുതിയപ്പോഴാണ് മഴ ഇപ്പോഴും വില്ലാനായിത്തന്നെ നിൽക്കുന്നത്.രാവിലെ 10 മണിക്ക് തൃപ്പൂണിത്തുറ അത്തം നഗറിൽ നിന്ന് തുടങ്ങേണ്ട ഘോഷയാത്ര ഇപ്പോളും നടത്തും എന്ന് തന്നെ അറിയിച്ചിട്ടുണ്ട്.
