യുവാവിൽ നിന്ന് 90 ലക്ഷത്തിൻ്റെ സൗദി റിയാൽ പിടിച്ചെടുത്തു
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും 90 ലക്ഷം രൂപയുടെ സൗദി റിയാൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച യുവാവിനെ പിടികൂടി. ബാഗിൽ ഒരു രഹസ്യ അറ ഉണ്ടാക്കി പണം ദുബായിലേക്ക് കടത്താൻ ശ്രമിക്കവെ ആണ് അറസ്റ്റ് ഉണ്ടായത്. മൂവാറ്റുപുഴ സ്വദേശി തോപ്പിൽ യൂസഫാണ് പിടിയിലായത്.ബുധനാഴ്ച വൈകിട്ടത്തെ വിമാനത്തിൽ ദുബായിലേക്ക് കടക്കാൻ ശ്രമിക്കവെ ആണ് സെക്യൂരിറ്റി വിഭാഗം നടത്തിയ പരിശോധനയിൽ സൗദി റിയാൽ കണ്ടെടുത്തത്. 90 ലക്ഷം ഇന്ത്യൻ മൂല്യം വരുന്ന 500 റിയാലിൻ്റെ 800 നോട്ടുകളാണ് ബാഗിൽ നിന്നും കണ്ടെടുത്തത്. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ എടുത്തു.