ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരം  മറ്റന്നാൾ  ആരംഭിക്കും.  

ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരം  മറ്റന്നാൾ  ആരംഭിക്കും.  

Asia cup cricket

 

ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരം  മറ്റന്നാൾ  ആരംഭിക്കും.  ഇന്ത്യ ഉൾപ്പെടെ മുഴുവൻ ടീമുകളും ദുബായിൽ എത്തി. ഇന്ത്യൻ ടീം ഇന്നലെ വൈകിട്ട് പരിശീലനം നടത്തി. നായകൻ രോഹിത് ശർമയും മുൻ നായകൻ വിരാട് കോലിയും അടക്കം മുതിർന്ന താരങ്ങളെല്ലാം പരിശീലനത്തിൽ പങ്കെടുത്തു. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ ടീമുകളും ഇന്നലെ പരിശീലനത്തിനിറങ്ങി. പ്രധാന ടീമുകൾക്കു പുറമെ യോഗ്യതാ മത്സരം വിജയിക്കുന്ന ഒരു ടീമിനു കൂടി ഏഷ്യാ കപ്പിൽ അവസരം ലഭിക്കും. ഞായറാഴ്ച  ഇന്ത്യ – പാക് പോരാട്ടം ദുബായ് സ്റ്റേഡിയത്തിൽ വൈകുന്നേരം ആരംഭിക്കും. 

Leave a Reply