അടുത്ത മാസം ഓസ്ട്രേലിയയില്‍ തുടങ്ങുന്ന ടി20 ലോകകപ്പിലെ സമ്മാനത്തുക ഐസിസി പ്രഖ്യാപിച്ചു. വിജയികൾക്ക് 13 കോടിയിലധികം രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക. 16 ടീമുകളാണ് ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്‍റി 20 ലോകകപ്പിൽ മത്സരിക്കുന്നത്. ഇന്ത്യയടക്കം എട്ട് ടീമുകൾ സൂപ്പർ 12ൽ നേരത്തെ തന്നെ യോഗ്യത ഉറപ്പിച്ചു. സൂപ്പർ 12ലെ മറ്റ് നാല് സ്ഥാനങ്ങൾക്കായി എട്ട് ടീമുകൾ രണ്ട് ഗ്രൂപ്പുകളായി മത്സരിക്കും
