പാകിസ്താനെതിരെ ഇന്ത്യക്കു വിജയം; കോലി ടോപ് സ്കോറർ

പാകിസ്താനെതിരെ ഇന്ത്യക്കു വിജയം; കോലി ടോപ് സ്കോറർ

India win against Pakistan

അവസാന ബോളിലേക്കു നീണ്ട ത്രില്ലറില്‍ പാകിസ്താനെതിരെ ഇന്ത്യക്കു വിജയം. പാകിസ്താനെ ഇന്ത്യ മറികടന്നത് 12ല്‍ നാലു വിക്കറ്റിനാണ്. കഴിഞ്ഞ വര്‍ഷത്തെ ലോകകപ്പില്‍ ദുബായില്‍ വച്ച് പാകിസ്താനോടേറ്റ വന്‍ പരാജയത്തിന് ഇന്ത്യ ഈ മത്സരത്തോടെ കണക്കുതീര്‍ക്കുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്താൻ്റെ ഷാന്‍ മസൂദ് (52), ഇഫ്തിഖര്‍ അഹമ്മദ് (51) എന്നിവരാണ് പാകിസ്താനെ മികച്ച സ്‌കോറിലെത്തിച്ചത്. പാകിസ്താൻ മുന്നോട്ടുവച്ച 160 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ അവസാന പന്തിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയം കണ്ടു. 53 പന്തിൽ 82 റൺസെടുത്ത് പുറത്താവാതെ നിന്ന വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. അടുത്തപടിയിൽ ഇന്ത്യ ആറു വിക്കറ്റിനു അവസാന ബോളില്‍ വിജയറണ്‍സ് എടുത്ത് ചരിത്രം കുറിക്കുകയായിരുന്നു. പുറത്താവാതെ 82 റൺസെടുത്ത് വിരാട് കോലിയുടെ ഇന്നിങ്‌സാണ് ഇന്ത്യക്കു അഭിമാന ജയം സമ്മാനിച്ചത്.

Leave a Reply