ഈമാസം ഇന്ത്യയില്‍ ആരംഭിക്കുന്ന അഞ്ചാമത്തെ റീട്ടെയില്‍ ഡീലര്‍ഷിപ്പാണിത്. ഇവിഎം ഗ്രൂപ്പുമായി കൈകോര്‍ത്താണ് ആദ്യത്തെ റീട്ടെയില്‍ ഡീലര്‍ഷിപ്പ് തുടങ്ങിയത്. എറണാകുളം റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ പി.എം. ഷബീര്‍ ഷോറൂം ഉദ്ഘാടനവും വാഹനത്തിന്റെ ഫ്ളാഗ് ഓഫും നിര്‍വഹിച്ചു. അള്‍ട്ടിഗ്രീന്‍ ഫൗണ്ടറും സിഇഒയുമായ ഡോ. അമിതാഭ് ശരണ്‍, ഇവിഎം ഗ്രൂപ്പ് എംഡി സാബു ജോണി എന്നിവര്‍ സന്നിഹിതരായിരുന്നു. ഇഎന്ഇവി എന്ന പേരിലുള്ള മുച്ചക്ര വാഹനവും അള്‍ട്ടിഗ്രീന്‍ പുറത്തിറക്കി.11 കെവിയാണ് മുച്ചക്ര വാഹനത്തിന്റെ ബാറ്ററി ശേഷി. മൂന്നര മണിക്കൂര്‍ കൊണ്ട് ഫുള്‍ ചാര്‍ജ് ചെയ്യാം.150 കിലോമീറ്ററാണ് കമ്ബനി അവകാശപ്പെടുന്നതെങ്കിലും 120 കിലോമീറ്റര്‍ റേഞ്ച് കിട്ടുമെന്ന് ഡോ. അമിതാഭ് ശരണ്‍ പറഞ്ഞു