നവമാധ്യമങ്ങൾ

നവമാധ്യമങ്ങൾ

New media malayalam onlne media advantages of new media

ഓരോ ദിവസവും മാറി വരുന്ന സാങ്കേതിക വിദ്യ പലർക്കും ഒരു പരിമിതിയാണ്. ടെക്നോളജിയിൽ പിന്നിലായാൽ ഉള്ളടക്കം കൊണ്ട് മാത്രം പിടിച്ചു നിൽക്കാനാവില്ല. 

മാധ്യമങ്ങൾ മുന്നോട്ടു വെയ്ക്കുന്ന അജണ്ടകൾ
മാധ്യമവൽക്കരിക്കപ്പെട്ട ഒരു ജനതയാണ് മലയാളികൾ. അതുകൊണ്ടുതന്നെ മാധ്യമങ്ങൾ മുന്നോട്ടു വെയ്ക്കുന്ന അജണ്ടകൾ, നമ്മുടെ പൊതുബോധത്തെ രൂപപ്പെടുത്തുകുയും നിർണ്ണായകമാവിധം സ്വാധീനിക്കുകയും ചെയ്യാറുണ്ട്. നവമാധ്യമങ്ങളുടെ കടന്നു വരവോടെ നമ്മുടെ സാമൂഹികവും സാംസ്‌കാരികവുമായ ജീവിതത്തിൽ അതിനിർണ്ണായകമായ മാറ്റം സംഭവിച്ചു. പരമ്പരാഗത മാധ്യമങ്ങളെ പിടിച്ചുകുലുക്കി, നമ്മുടെ മാധ്യമ ശൈലിയെയും അജണ്ടയെയും സെറ്റ് ചെയ്യിക്കുന്നതിൽ നവമാധ്യമങ്ങൾ അതിശക്തമായ പങ്കു വഹിക്കുന്നുണ്ട്. ഇതുമായി നമ്മുടെ രാഷ്ട്രീയ സാംസ്‌കാരിക ജീവിതം മുമ്പെങ്ങുമില്ലാത്ത വിധം പ്രതിപ്രവർത്തിച്ചു തുടങ്ങിയിരിക്കുന്നു. അച്ചടി മാധ്യമങ്ങളുടെ സ്വാധീനം കുറയുകയും ഓൺലൈൻ മാധ്യമങ്ങൾ ശക്തമായ ആധിപത്യം സ്ഥാപിക്കുമായും ചെയ്യുന്ന ഒരു പ്രതീതി പരക്കെ നിലവിലുണ്ട്. 

ഫലങ്ങൾ
ഗുണാത്മക ഫലങ്ങൾ ചിലതൊക്കെ ചൂണ്ടിക്കാട്ടമെങ്കിലും സത്യാനന്തര കാലത്തിന്റെ നാക്കായി പ്രവർത്തിക്കാനും അതീവ മാരകമായ പ്രഹര ശേഷിയോടെ എതിർ സ്വരങ്ങളെ ദുർബലപ്പെടുത്തി, അധികാര വർഗ്ഗത്തിന്റെ കാവലാളായി നിൽക്കാനും, നിലനിൽപ്പിനു വേണ്ടി നീതിബോധത്തിന്റെ ലാഞ്ചന പോലും ഇല്ലാതെ, അക്രമോല്സുകത പ്രകടിപ്പിക്കാനും ഇവയ്ക്കു അച്ചടിമാധ്യമങ്ങളെ അപേക്ഷിച്ചു സ്വാഭാവികമായ വ്യാപക ശേഷി കൊണ്ട് എളുപ്പം സാധിക്കും. നിയമത്തിന്റെ ചട്ടക്കൂട്ടിൽ നിന്നും കയ്യെത്താ ദൂരത്ത് നിൽക്കാനാവുന്നു എന്നതും ജനാധിപത്യവാദികളെ സംബന്ധിച്ചു ആശങ്ക ഉയർത്തുന്നവയാണ്.

 

Leave a Reply