ക്രിമിയ ഉപദ്വീപിനെ റഷ്യയുമായി ബന്ധിപ്പിക്കുന്ന കടൽപ്പാലത്തിൽ ഉഗ്രസ്ഫോടനമുണ്ടായി
യുക്രൈനുമായുള്ള യുദ്ധത്തിനിടെയാണ് റഷ്യയെ ആശങ്കയിലാക്കി കെര്‍ച്ച് പാലത്തില്‍ സ്ഫോടനമുണ്ടായത്.
പ്രാദേശിക സമയം രാവിലെ 06.07നാണ് സ്ഫോടനമുണ്ടായത്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്‍റെ നിര്‍ദേശ പ്രകാരം 2018ല്‍ നിര്‍മിച്ച പാലമാണിത്. ട്രക്ക് പൊട്ടിത്തെറിച്ച്, റെയില്‍ മാര്‍ഗം പോവുകയായിരുന്ന ഏഴ് എണ്ണ ടാങ്കറുകള്‍ക്ക് തീപിടിച്ചെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.