പിതാവിനെയും മകളെയും മർദ്ദിച്ച സംഭവം ഹൈക്കോടതിയുടെ നിരീക്ഷണം

പിതാവിനെയും മകളെയും മർദ്ദിച്ച സംഭവം ഹൈക്കോടതിയുടെ നിരീക്ഷണം

kattakada ksrtc employees got suspended after they beaten father and daughter in bus stand premises high court on kattakada ksrtc depot manhandling issue

കാട്ടാക്കടയിൽ കെഎസ്ആർടിസി ജീവനക്കാർ പിതാവിനെയും മകളെയും മർദ്ദിച്ച സംഭവം ഞെട്ടിക്കുന്നതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ജീവനക്കാർ യാത്രക്കാരോട് പെരുമാറുന്നത് ഇങ്ങനെയാണോയെന്നും കോടതി ചോദിച്ചു. സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. ഇതാണ് ജീവനക്കാരുടെ പെരുമാറ്റമെങ്കില്‍ കെഎസ്ആര്‍ടിസിയെ ആര് ഏറ്റെടുക്കുമെന്നും കോടതി ചോദിച്ചു. സംഭവത്തെ കുറിച്ച് പിതാവിനോടും മകളോടും വിശദാംശങ്ങൾ അന്വേഷിച്ച് റിപ്പോർട്ടായി നൽകാൻ കെഎസ്ആർടിസിക്ക് നിർദേശം നല്‍കി. നാളെ തന്നെ റിപ്പോർട്ട് ഫയൽ ചെയ്യണമെന്നും കോടതി നിർദ്ദേശിച്ചു. കേസ്സ് നാളെ ഉച്ചയ്ക്ക് വീണ്ടും പരിഗണിക്കും.

Leave a Reply