റിട്ടോര്‍ട്ട് ടെക്നോളജി: ആഹാരസംരക്ഷണത്തിലെ വിപ്ലവം, കണ്ണൂരില്‍ നിന്നൊരു നൂതന സംരംഭം
കാലം മുന്നേറുമ്പോള്‍ ഭക്ഷണരീതികളും സാങ്കേതിക വിദ്യകളും അതിനൊപ്പം മുന്നേറുകയാണ്. അതിന്റെ തെളിവാണ് റിട്ടോര്‍ട്ട് ടെക്നോളജി - ആഹാര ഉത്പാദനത്തിലും സംരക്ഷണത്തിലും വിപ്ലവകരമായ മാറ്റം സൃഷ്ടിച്ച ശാസ്ത്രവിദ്യ.
റിട്ടോര്‍ട്ട് ടെക്നോളജിയുടെ ഉല്‍ഭവം
1950 കളില്‍ അമേരിക്കന്‍ പട്ടാളത്തിന് വേണ്ടി അവരുടെ ഗവേഷണ സ്ഥാപനമാണ് റിട്ടോര്‍ട്ട് ടെക്‌നോളജി വികസിപ്പിച്ചെടുത്തത്. തുടര്‍ന്ന് 1969 ല്‍ നാസ അപ്പോളോ 11 മൂണ്‍ മിഷനില്‍ റിട്ടോര്‍ട്ട് സാങ്കേതികവിദ്യയില്‍ പാക്ക് ചെയ്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍ ബഹിരാകാശ യാത്രക്കായി എത്തിച്ചു. ബഹിരാകാശ യാത്രികരുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള ഒരു പരിഹാരമായി അത് പിന്നീട് മാറുകയായിരുന്നു.
ഈ സാങ്കേതികവിദ്യ അമേരിക്കയാണ് വികസിപ്പിച്ചെടുത്തത് എങ്കിലും ഇതിന്റെ വ്യാവസായിക അടിസ്ഥാനത്തിലുള്ള വളര്‍ച്ച ജപ്പാനില്‍ അതിവേഗം വികാസം പ്രാപിച്ചു. ഇത് പിന്നീട് ഫുഡ് പ്രോസസിംഗ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ഇടയായി. ഓരോ പ്രദേശത്തിന്റെയും അല്ലെങ്കില്‍ വ്യക്തികളുടെയും തനത് ശൈലിയിലും രുചിയിലും ഗുണവും മണവും എല്ലാ പോഷകാഹാരം മൂല്യവും (ചൗൃേശശേീിമഹ ഢമഹൗല) ചോര്‍ന്ന് പോകാതെ വളരെക്കാലം കേടുകൂടാതെ സൂക്ഷിക്കുകയും ആവശ്യമുള്ള സമയങ്ങളില്‍ നേരിട്ടോ ആവശ്യമെങ്കില്‍ ചൂടാക്കിയോ ഉപയോഗിക്കാം എന്നുള്ളതും ഈ സാങ്കേതികവിദ്യയെ ഏറ്റവും ശ്രദ്ധേയമാക്കി മാറ്റി.
മലബാറിന്റെ രുചിയും റിട്ടോര്‍ട്ട് സാങ്കേതികവിദ്യയും
ഈ ആധുനിക സാങ്കേതികവിദ്യയെ കേരളത്തിലെ ഭക്ഷണരുചിയുമായി ചേര്‍ത്തെടുത്ത് പ്രവര്‍ത്തിക്കുന്ന കണ്ണൂരിലെ ഒരു യുവ സംരംഭമാണ് - ഈറ്ററി മലബാറിക്കസ് എല്‍.എല്‍.പി. (Eatery Malabarikas LLP). കണ്ണൂരിലെ ഉളിക്കല്ലില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്റ്റാര്‍ട്ട്അപ്പ്, മലബാറിന്റെ തനിമയുള്ള വിഭവങ്ങള്‍ റിട്ടോര്‍ട്ട് പാക്കേജിംഗിലൂടെ ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് എത്തിക്കുന്നു.
രുചികരമായ ഗ്രേവികളും കേരള സ്‌റ്റൈല്‍ വെജ്, നോണ്‍-വെജ് കറികളും, മീല്‍സ്, കര്‍ക്കിടക കഞ്ഞി, പായസങ്ങള്‍, അച്ചാറുകള്‍ തുടങ്ങി വീടിന്റെ രുചിയുള്ള നിരവധി വിഭവങ്ങള്‍ ഇവരുടെ പ്രോഡക്റ്റ് ലിസ്റ്റിലുണ്ട്. എല്ലാ ഉല്‍പ്പന്നങ്ങളും രാസസംരക്ഷണങ്ങള്‍ ഇല്ലാതെ, റിട്ടോര്‍ട്ട് സാങ്കേതികവിദ്യ ഉപയോഗിച്ച് പാകപ്പെടുത്തിയാണ് പാക്ക് ചെയ്യുന്നത്. അതിനാല്‍ പോഷകമൂല്യവും തനിമയും നിലനില്‍ക്കുന്നു, കൂടാതെ റഫ്രിജറേഷന്‍ ആവശ്യമില്ലാതെ മാസങ്ങളോളം സൂക്ഷിക്കാനാകുന്നതുമാണ് ഇതിന്റെ പ്രത്യേകത.
ഓണ്‍ലൈനിലൂടെ ലോകമെമ്പാടും
ഈറ്ററി മലബാറിക്കസിന്റെ ഉല്‍പ്പന്നങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈനിലൂടെ ലഭ്യമാണ്. സ്വന്തം നാട്ടിന്‍ രുചി വിദേശത്തും ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, ഇത് വലിയൊരു അനുഗ്രഹം തന്നെയാണ്.
ഈ ലിങ്ക് ഉപയോഗിച്ച് ഈറ്ററിയുടെ പ്രോഡക്റ്റുകള്‍ ഓര്‍ഡര്‍ ചെയ്യാം!
മലബാറിന്റെ രുചി, ലോകത്തിന്റെ പാളിയില്‍
ഇന്നത്തെ തിരക്കേറിയ ജീവിതത്തില്‍ വീട്ടുഭക്ഷണത്തിന്റെ രുചിയും ഗുണവും നമുക്ക് നഷ്ടപ്പെടുന്നുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, റിട്ടോര്‍ട്ട് ടെക്നോളജി ഉപയോഗിച്ച് മലബാറിന്റെ പാരമ്പര്യ രുചി സൂക്ഷിച്ച് മുന്നോട്ട് കൊണ്ടുപോകുകയാണ് ഈറ്ററി മലബാറിക്കസ്.







