കുഞ്ഞി കണ്ണുകളും മൊബൈൽ സ്ക്രീനും നമ്മുടെ കുഞ്ഞുങ്ങളുടെ കണ്ണുകൾ എത്ര മനോഹരമാണ്. വളരെ തെളിമായർന്ന ഒരു നീർച്ചാൽ പോലെ. എന്നാൽ ഈ തെളിമ ചെറുപ്രായത്തിൽ തന്നെ നഷ്ടപ്പെടുന്ന ഒരു തലമുറയെ നമ്മൾ അറിയാതെ വാർത്തെടുക്കുന്നു. എന്തിനും ഏതിനും നവമാധ്യമങ്ങളെ ആശ്രയിക്കുന്ന നമ്മൾ നമ്മുടെ കുഞ്ഞുങ്ങൾക്ക് ആഹാരം കഴിക്കുന്നതിനും, ഉറങ്ങുന്നതിനും വരെ മൊബൈൽ സ്ക്രീനിനു മുന്നിലെത്തിക്കുന്നു. കുഞ്ഞുങ്ങൾ ഒന്നു ബഹളം ഉണ്ടാക്കിയാലും, അക്ഷമ കാണിച്ചാലും, മുതിർന്നവർക്ക് അവരോട് ചെലവഴിക്കാൻ സമയമില്ലാത്തതിനാലും, എല്ലാം നാം അവരെ മൊബൈൽ സ്ക്രീനിനോട് അടുക്കാൻ പ്രേരിപ്പിക്കുന്നു.
ഒരു കുഞ്ഞ് ജനിക്കുന്ന സമയത്ത് കണ്ണുകൾ തുറന്നു കഴിഞ്ഞാൽ ഒരു ചലിക്കുന്ന വസ്തുവിനെ നോക്കി കാണുവാൻ സാധിക്കുന്നു. ഏകദേശം 25 സെന്റീമീറ്റർ അകലത്തിൽ ഉള്ള ഒരു കുഞ്ഞു കളിപ്പാട്ടത്തിൽ കാഴ്ച ഉറപ്പിക്കുവാൻ കഴിയുന്നു. അതും 45 ഡിഗ്രി വരെയുള്ള ദൃശ്യപരിധിയിൽ പിന്നീട് 90 ഡിഗ്രി വരെയും 180° വരെയും മൂന്നുമാസം പ്രായമാകുമ്പോൾ കണ്ണുകൾക്കാവുന്നു.
ദ്വി നേത്രകാഴ്ച- രണ്ട് കണ്ണുകൾ ഉപയോഗിച്ച് ഒരേസമയം ഒരേ വസ്തുവിനെ കാണുക എന്ന കഴിവ് ഒരു കുഞ്ഞിന് സാധ്യമാകുന്നത് 6 മുതൽ 4 മാസം എത്തുന്ന കാലയളവിൽ ആണ്. ആറുമാസം കൊണ്ട് കുഞ്ഞ് ശരീരത്തിന്റെ നില, ഒരു ചലിക്കുന്ന വസ്തുവിന്റെ ദൃശ്യപരിധി പിന്തുടരുവാൻ പ്രാപ്തമാക്കുന്നു. വളരെ വേഗത്തിൽ സഞ്ചരിക്കുന്ന ഒരു വസ്തുവിനെ കണ്ണുകൾ കൊണ്ട് പിന്തുടരുവാൻ ഏകദേശം ഒരു വർഷത്തോളം എടുക്കുന്നു.
ഒരു മൊബൈൽ സ്ക്രീൻ നമ്മുടെ കാഴ്ചയിൽ വളരെ ഭംഗിയായി കാണുവാൻ സാധിക്കുന്നു. അതിന് പിറകിലുള്ള സാങ്കേതികവിദ്യ ഡി ആർ ആർ( ഡിസ്പ്ലേ റിഫ്രഷ് റേറ്റ്), പി ഡബ്ലിയു എം( പൾസ് വിഡ്ത് മോഡ്ലേഷൻ) എന്ന് പറയുന്നു. അതായത് ഒരു നിമിഷത്തിൽ നിലവിലുള്ള സ്ക്രീൻ വീണ്ടും മിന്നിമറയുന്ന സമയം.ഇത് കൂടുതലുള്ള സ്ക്രീനിൽ നമ്മൾ ഈ മിന്നി മറയൽ മനസ്സിലാകില്ല . എന്നാൽ കുഞ്ഞി കണ്ണുകളിലേക്ക് കാ ഴ്ചയെ സഹായിക്കുന്ന പേശികൾക്ക് ഇത് ഘടനാപരമായ മാറ്റങ്ങൾക്കും, ബുദ്ധിമുട്ടും ഉണ്ടാക്കുന്നു. വെളിച്ചം കുറഞ്ഞുള്ള സാഹചര്യങ്ങളിൽ കുഞ്ഞുങ്ങൾ സ്ക്രീൻ ഉപയോഗിക്കുമ്പോൾ 15 സെന്റീമീറ്റർനകത്ത് ദൃശ്യപരിധിയിൽ സ്ക്രീൻ കയ്യിൽ വച്ച്, കിടന്നു കൊണ്ടും കാണുമ്പോൾ കണ്ണുകളുടെ കൃഷ്ണമണിയുടെ സങ്കോചിക്കാനും വികസിക്കാനും ഉള്ള കഴിവ് പതിയെ നഷ്ടമാകുന്നു. പ്രകർത്തിയ ഉള്ള വെളിച്ചം നഷ്ടമാവുകയും കണ്ണുകളിലേക്ക് നിലവിളിച്ചം അധികമായി എത്തുകയും കാഴ്ചശക്തിയെ സാരമായി ബാധിക്കുകയും ചെയ്യുന്നു. ഈ പ്രവണത മാതാപിതാക്കൾ പ്രോത്സാഹിപ്പിക്കരുത് കാരണം ദൂരെയുള്ള ഒരു വസ്തുവിൽ കാഴ്ച നിലനിർത്തുവാനുള്ള കണ്ണിന്റെ കഴിവിനെ ഇത് ബാധിക്കുന്നു. കണ്ണുകൾക്ക് മയോപ്പിയ ഉണ്ടാവുന്നു.
ആയതിനാൽ
- 18 മാസത്തിൽ കുറഞ്ഞ കുട്ടികൾക്ക് സ്ക്രീൻ ടൈം കൊടുക്കാതിരിക്കുക.
- രണ്ടു മുതൽ അഞ്ചുവയസ്സു വരെയുള്ള കുട്ടികൾക്ക് ദിവസത്തിൽ ഒരു മണിക്കൂറിൽ താഴെ മാത്രം സ്ക്രീൻ ടൈം നൽകുക. നിർബന്ധമാണെങ്കിൽ മാത്രം.
- പുറത്തിറങ്ങിയുള്ള കളികൾ പ്രാധാന്യം നൽകുക. 20- 20-20 റൂൾ പാലിക്കുക. അതായത് 20 മിനിറ്റിൽ ഒരു ഇടവേള 20 അടി അകലത്തിലുള്ള ഒരു വസ്തുവിൽ 20 സെക്കൻഡ് ദൃഷ്ടി പതിപ്പിക്കുക. ഇത് അഞ്ചു വയസ്സിന് മുകളിലുള്ള മുതിർന്ന കുട്ടികൾക്ക് മാത്രമാണ്.
ഡോ.അരുൺ കുമാർ