ദൈനംദിന ഭക്ഷണത്തിലെ മധുരത്തിന്റെ യഥാർത്ഥ സ്വാധീനം
ഇന്നത്തെ ജീവിതശൈലിയിൽ പഞ്ചസാര നമ്മുടെ ഭക്ഷണത്തിലെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്. ചായ മുതൽ ജ്യൂസ് വരെ, മിഠായികളിൽ നിന്നും ബേക്കറി വിഭവങ്ങൾ വരെ — എല്ലായിടത്തും പഞ്ചസാരയുടെ സാന്നിധ്യം വ്യക്തമാണ്. എന്നാൽ ഈ പഞ്ചസാര ശരീരത്തിന് ഗുണമാണോ ദോഷമാണോ എന്നത് ഇന്നും പലരിലും ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഒരു ചോദ്യമാണ്.
ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, ശരിയായ അളവിൽ ഉപയോഗിക്കുമ്പോൾ പഞ്ചസാര ശരീരത്തിന് ആവശ്യമായ ഊർജ്ജത്തിന്റെ പ്രധാന ഉറവിടമാണ്
ശക്തിയുടെ അടിസ്ഥാന ഉറവിടം
പഞ്ചസാര ശരീരത്തിൽ പ്രവേശിച്ചാൽ അത് Glucose ആയി മാറുന്നു. ഈ Glucose തന്നെയാണ് മനുഷ്യ ശരീരത്തിലെ പ്രധാന പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഇന്ധനം.
-
Brain പ്രവർത്തിക്കാൻ
-
ഹൃദയം സ്ഥിരമായി പ്രവർത്തിക്കാൻ
-
പേശികൾ (Muscles) ചലിക്കാൻ
ഇവയ്ക്കെല്ലാം Glucose അനിവാര്യമാണ്.
പ്രത്യേകിച്ച് Dance, Gym, Sports എന്നിവയിൽ ഏർപ്പെടുന്നവർക്ക് പെട്ടെന്ന് ഊർജം ലഭിക്കാൻ പഞ്ചസാര വലിയ പങ്ക് വഹിക്കുന്നു.
Brain-ന്റെ ഇന്ധനം Glucose
മനുഷ്യന്റെ brain glucose ഇല്ലാതെ കാര്യക്ഷമമായി പ്രവർത്തിക്കില്ല. ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയുമ്പോൾ താഴെ പറയുന്ന പ്രശ്നങ്ങൾ ഉണ്ടാകാം:
-
ക്ഷീണം
-
തലചുറ്റൽ
-
ശ്രദ്ധക്കുറവ്
-
Mood മാറ്റങ്ങൾ
Exercise കഴിഞ്ഞുള്ള ഗുണഫലങ്ങൾ
Workout കഴിഞ്ഞാൽ പഞ്ചസാര muscles-ൽ glycogen ആയി സംഭരിക്കപ്പെടുന്നു.
ഇത് അടുത്ത ദിവസം കൂടുതൽ energyയും performanceഉം ലഭിക്കാൻ സഹായിക്കുന്നു.
അധികം പഞ്ചസാര – ആരോഗ്യത്തിന് അപകട സൂചന
എന്നാൽ അതിരു കടന്ന പഞ്ചസാര ഉപയോഗം ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാണ് എന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.
അധികം പഞ്ചസാര കഴിക്കുന്നത് കാരണമാകാവുന്ന പ്രശ്നങ്ങൾ:
-
അധികവണ്ണം
-
പ്രമേഹം
-
ഹൃദയരോഗങ്ങൾ
-
ദന്തക്ഷയം
-
സ്ഥിരമായ ക്ഷീണം
ആരോഗ്യകരമായ മാർഗങ്ങൾ
ശുദ്ധീകരിച്ച പഞ്ചസാര ഉപേക്ഷിച്ച് പ്രകൃതിയിൽ നിന്നുള്ള മധുരസ്രോതസ്സുകളെ ആശ്രയിക്കുക.
- പഴങ്ങൾ
- തേൻ
- ശർക്കര
- Dates
- Milk
ഇവയാണ് മികച്ചത്.
CONCLUSION
Sugar ശരീരത്തിന് ശക്തി നൽകുന്ന സുഹൃത്താണ്, എന്നാൽ അധികമായാൽ ശത്രുവായി മാറും.
അതുകൊണ്ട്,
“Balance ആയ ഭക്ഷണമാണ് നല്ല ആരോഗ്യത്തിന്റെ രഹസ്യം.”
By

Sanal TS









