മല്ലികാർജുൻ ഖാർഗെ കോൺഗ്രസ് പ്രസിഡന്റ്

മല്ലികാർജുൻ ഖാർഗെ കോൺഗ്രസ് പ്രസിഡന്റ്

Congress presidential election mallikarjun kharge won the congress presidential election

കോൺഗ്രസിന്റെ പുതിയ പ്രസിഡന്റായി മല്ലികാർജുൻ ഖാർഗെ തെരഞ്ഞെടുക്കപ്പെട്ടു. എണ്ണായിരത്തോളം വോട്ടുകൾ സ്വന്തമാക്കിയാണ് മല്ലികാർജുൻ ഖാർഗെ വിജയിച്ചത്. ആയിരത്തിലേറെ വോട്ടുകൾ ശശി തരൂരിന് ലഭിച്ചു. ശക്തമായ പോരാട്ടത്തിനൊടുവിലാണ് ഖാർഗെ വിജയിച്ചത്. 

ലോക്‌സഭയിലേയും രാജ്യസഭയിലേയും പ്രതിപക്ഷ നേതാവായിരുന്നു ഖാർഗെ. കർണ്ണാടകയിൽ നിന്നുള്ള മുതിർന്ന നേതാവാണ്. 1942 ജൂലൈ 21-നാണ് ജനിച്ചത്. ഏഴ് തവണ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി, പത്ത് തവണ നിയമസഭാംഗം, രണ്ട് തവണ ലോക്‌സഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ച ഖാർഗെ നിലവിൽ 2020 മുതൽ കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗമാണ്

 

Leave a Reply