ദീപോത്സവത്തില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെത്തി. അദ്ദേഹത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലും ചേര്‍ന്ന് സ്വീകരിച്ചു. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സരയു നദിക്കരയില്‍ നടക്കുന്ന ദീപോത്സവത്തില്‍ 15 ലക്ഷം ദീപങ്ങളാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി തെളിയിക്കുന്നത്. വൈകിട്ട് അയോധ്യയിലെ രാംലല്ലയില്‍ പ്രണാമം അര്‍പ്പിച്ച പ്രധാനമന്ത്രി രാമക്ഷേത്ര നിര്‍മാണ പുരോഗതി വിലയിരുത്തുകയും ചെയ്തു. മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലും ഒപ്പമുണ്ടായിരുന്നു. 2020-ല്‍ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്തിയതിന് ശേഷം ആദ്യമായിട്ടാണ് പ്രധാനമന്ത്രി അയോധ്യയിലെത്തുന്നത്. വൈകുന്നേരം പ്രധാനമന്ത്രി പ്രതീകാത്മകമായി ശ്രീരാമന്റെ രാജ്യാഭിഷേകം നടത്തി സരയൂ നദിയിലെ ന്യൂഘട്ടിലെ ആരതിക്ക് സാക്ഷ്യം വഹിച്ചു. തുടര്‍ന്ന് ദീപോത്സവ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു
