വഴിയമ്പലം

വഴിയമ്പലം

poem love friendship memories loneliness poems of devika chandran s

വഴിയമ്പലം

അത്രമേൽ പ്രിയമാണ് നിങ്ങളെന്ന് പറഞ്ഞു പോയവരൊന്നും മടങ്ങിവന്നിട്ടില്ല
ചെപ്പിൽ അടച്ചുവച്ച മഞ്ചാടികളോട് ഞാൻ നിങ്ങൾക്കുള്ള അന്വേഷണം പറയും
എന്നെങ്കിലും ഒരു തിരിച്ചുവരലു- ണ്ടായാൽ അവരവരുടെ ചുവപ്പു കൊണ്ട് നിങ്ങൾക്കായി ഒരു വസന്തമൊരുക്കും
കുന്നിക്കുരുവിന്റെ ചെപ്പ് തുറന്നു നോക്കരുത്.
നിങ്ങൾ എന്നിൽ ബാക്കിയാക്കിയ 
അന്ധകാരം മുഴുവനും ഞാൻ അവരിലേക്കാണ് പകർത്തി വച്ചത്.
അവർപോലും ഒളിച്ചു വച്ചത് നിങ്ങളാ വസന്തത്തിലേക്ക് തുറക്കരുത്.
അല്ലെങ്കിൽ എന്നെ ഒറ്റയ്‌ക്കാക്കിയത് പോലെ അവ നിങ്ങളേയും വിഴുങ്ങും.
ചുവന്നു പൂത്ത ഓർമകളുടെ തടവിലാക്കും.

ദേവികാ ചന്ദ്രൻ എസ്സ്

Leave a Reply