ഇന്ത്യന്‍ വിപണി നേട്ടത്തില്‍ വ്യാപാരം തുടങ്ങി

ഇന്ത്യന്‍ വിപണി നേട്ടത്തില്‍ വ്യാപാരം തുടങ്ങി

sensex Indian Economy

വിദേശ വിപണികളുടെ ചുവടുപിടിച്ച്‌ ഇന്ത്യന്‍ വിപണിയും നല്ല നേട്ടത്തില്‍ വ്യാപാരം തുടങ്ങി. നിഫ്റ്റി 17,700-ലും സെന്‍സെക്സ് 59,400-ലും ആണു തുടക്കമിട്ടത്. ഐടി, ബാങ്ക് ഓഹരികള്‍ നേട്ടത്തിനു മുന്നില്‍ നിന്നു. നിഫ്റ്റി ബാങ്ക് തുടക്കം മുതലേ ഒരു ശതമാനത്തിലധികം നേട്ടത്തിലായിരുന്നു. ഐടി മേഖലയില്‍ വലിയ കമ്ബനികളും മിഡ് ക്യാപ്പുകളും ഒരു പാേലെ നേട്ടം കാണിച്ചു. ഉയര്‍ന്ന നിലവാരത്തില്‍ വില്‍ക്കാന്‍ ഫണ്ടുകളും മറ്റും ഉത്സാഹിച്ചതു സൂചികകളെ അല്‍പം താഴ്ത്തി.വിദേശ ബ്രോക്കറേജ് സിഎല്‍എസ്‌എ മികച്ച ഒന്നാം പാദ റിസല്‍ട്ട് പുറത്തിറക്കിയ ഹിന്‍ഡാല്‍കോയ്ക്ക് 525 രൂപയും ഐഷര്‍ മോട്ടോഴ്സിന് 3700 രൂപയും കോള്‍ ഇന്ത്യക്ക് 250 രൂപയും ആയി വിലലക്ഷ്യം ഉയര്‍ത്തി. മൂന്ന് ഓഹരികള്‍ക്കും ഇന്നു വില ഉയര്‍ന്നു.സ്പൈസ്ജെറ്റ് ഓഹരി ഇന്ന് അഞ്ചു ശതമാനത്തോളം കയറി. ഇന്‍ഡിഗോയുടെ നേട്ടം ഒരു ശതമാനത്തില്‍ ഒതുങ്ങി. ഒരു മാസത്തിനു ശേഷം വിമാനയാത്രക്കൂലിയിലെ നിയന്ത്രണങ്ങള്‍ നീക്കുമെന്ന റിപ്പോര്‍ട്ട് കമ്ബനികളെ സഹായിച്ചു. പുതിയ ബിസിനസ് മേഖലകള്‍ നല്ല നേട്ടം നല്‍കിയതിന്‍്റെ ബലത്തില്‍ മികച്ച ഒന്നാം പാദ റിസല്‍ട്ട് പുറത്തിറക്കിയ പിബി ഫിന്‍ ടെക് ഓഹരി മൂന്നു ശതമാനത്തോളം ഉയര്‍ന്നു.
 

Leave a Reply