യോദ്ധ ഡെബിറ്റ് കാര്‍ഡുകളുമായി    ബാങ്ക് ഓഫ് ബറോഡ

യോദ്ധ ഡെബിറ്റ് കാര്‍ഡുകളുമായി ബാങ്ക് ഓഫ് ബറോഡ

yodha debit card management system bank of baroda

ഇന്ത്യന്‍ സായുധ സേനകള്‍ക്കായി പ്രത്യേകം ബിഒബി വേള്‍ഡ് യോദ്ധ ഡെബിറ്റ് കാര്‍ഡുകള്‍ പ്രമുഖ പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ബറോഡ പ്രഖ്യാപിച്ചു. റുപേ പ്ലാറ്റ്ഫോമിലാണ് ഡെബിറ്റ് കാര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്. നിരവധി ആനുകൂല്യങ്ങളും സേവനങ്ങളും യോദ്ധ ഡെബിറ്റ് കാര്‍ഡില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പ്രതിരോധ സേനയ്ക്കായി ഉയര്‍ന്ന നിലവാരത്തിലുള്ള പ്രീമിയം ഡെബിറ്റ് കാര്‍ഡുകള്‍ തന്നെയാണ് ബാങ്ക് ഓഫ് ബറോഡ അവതരിപ്പിച്ചിട്ടുള്ളത്. യോദ്ധ ഡെബിറ്റ് കാര്‍ഡ് ബറോഡ ഡിഫന്‍സ് സാലറി പാക്കേജുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അംഗങ്ങള്‍ക്ക് ഉയര്‍ന്ന ഇടപാടുകള്‍ നടത്താന്‍ സാധിക്കും. കൂടാതെ, വ്യക്തിഗതാ അപകടം, മൊത്തം വൈകല്യ ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവയും നല്‍കുന്നുണ്ട്. ഇന്‍ഷുറന്‍സ് പരിരക്ഷ 10 ലക്ഷം രൂപയാണ്. അതേസമയം, അംഗങ്ങള്‍ക്ക് സൗജന്യ നിരക്കില്‍ ആഭ്യന്തര, അന്തര്‍ദേശീയ ഇടപാടുകള്‍ നടത്താന്‍ സാധിക്കും. യോദ്ധ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച്‌ ദേശീയ, അന്തര്‍ദേശീയ വിമാനത്താവളങ്ങളില്‍ നിന്നും കോംപ്ലിമെന്ററി ലോഞ്ച് ആക്സസ് ലഭ്യമാണ്. കൂടാതെ, കോംപ്ലിമെന്ററി ജിം മെമ്ബര്‍ഷിപ്പ്, കോംപ്ലിമെന്ററി സ്പാ സെഷന്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Leave a Reply