അഷ്ടമിരോഹിണി വള്ള സദ്യ ഇന്ന്

അഷ്ടമിരോഹിണി വള്ള സദ്യ ഇന്ന്

Ashtami rohini aramula vallasadhya

ഐതിഹ്യ പ്രസിദ്ധമായ അഷ്ടമിരോഹിണി വള്ള സദ്യ ഇന്ന് നടക്കും. ആറൻമുള ക്ഷേത്രത്തിൽ ഇന്ന് നടക്കുന്ന വള്ള സദ്യയിൽ അൻപതിനായിരത്തിലേറെ ആളുകളാവും പങ്കെടുക്കുക. കൊവിഡ് മഹാമാരിക്ക് ശേഷം ഇത്രയധികം ആളുകൾ പങ്കെടുക്കുന്ന ആദ്യ വള്ള സദ്യകൂടിയാവും അഷ്ടമിരോഹിണി ദിനത്തിൽ ഇന്ന് നടക്കുക

 

മുന്നൂറു പറ അരിയുടെ ചോറാണ് ഇന്ന് ഭക്തർക്കായി വിളമ്പുക. അമ്പലപ്പുഴ പാൽപ്പായസവും, ചേനപ്പാടി ദേശക്കാരുടെ പാള തൈരും, വറുത്ത എരിശ്ശേരിയും എല്ലാം അഷ്ടമിരോഹിണി വള്ള സദ്യയിലെ പ്രത്യക വിഭവങ്ങളാണ്. എല്ലാ കരകളിൽ നിന്നുള്ളവർക്കും വള്ളസദ്യയിൽ പങ്കെടുക്കാം എന്നതാണ് ഇന്നത്തെ സദ്യയുടെ ഏറ്റവും വലിയ പ്രത്യേകത. രാവിലെ 11.30 ന് ആരംഭിക്കുന്ന സദ്യ വൈകിട്ട് നാലുമണിയോടെയാവും അവസാനിക്കുക.

Leave a Reply