8 മണിക്കൂറിൽ 14 വ്യത്യസ്ത ശില്പ രൂപങ്ങൾ ചിരട്ട കൊണ്ട് തീർത്താണ് തൃശ്ശൂർ എളനാട് സ്വദേശി പ്രവീൺ പി പ്രസാദ് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയത്. ഇരുപത്തിമൂന്നാം വയസിലാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേട്ടം ഇദ്ദേഹം സ്വന്തമാക്കിയത്. എളനാടിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ പ്രവീൺ ഡിപ്ലോമ വിദ്യാഭ്യാസത്തിനു ശേഷം വിദേശത്തു 6 വർഷമായി ഡിസൈൻ എഞ്ചിനിയർ ആയി ജോലി ചെയ്തു വരുകയാണ്.
അവധിക്കു നാട്ടിൽ വന്നപ്പോൾ ഒരു കൗതുകത്തിനു തുടങ്ങിയതാണ് ചിരട്ട കൊണ്ടുള്ള വിവിധ ശിൽപങ്ങളുടെ നിർമ്മാണം . ജോലിയുടെ നിശ്ചിത അവധിക്കിടയിലാണ് പ്രവീൺ തന്റെ കഴിവുകൾ മനസ്സിലാക്കി ചിരട്ടയിൽ മനോഹരമായ ശിൽപങ്ങളും രൂപങ്ങളുമൊക്കെ കൊത്തിയെടുത്തത്.
ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സാണ് പ്രവീണിന്റെ അടുത്ത ലക്ഷ്യം. ജോലിയും ഒപ്പം പാഷനും ഒന്നിച്ചു കൊണ്ടുപോകാൻ ആണ് താൽപ്പര്യം .മാതാപിതാക്കളും സഹോദരിയുമാണ് തന്റെ പ്രചോദനം എന്നു പ്രവീൺ പറയുന്നു.