വട്ടെഴുത്തിലൂടെ ഒരു കലണ്ടർ
വട്ടെഴുത്തിലൂടെ കാർഷിക കലണ്ടറുമായി ടി.ആർ.പ്രേംകുമാർ. കളമശ്ശേരിയിലെ മൂഴിക്കുളംശാല ജൈവ ക്യാമ്പസിലെ മതിലുകൾ ഇല്ലാത്ത വീടുകളിൽ താമസിക്കുന്ന 52 കുടുംബങ്ങൾക്ക് നേതൃത്വം നൽകി വരുകയാണ് അദ്ദേഹം. വട്ടെഴുത്തിലൂടെ കേരളത്തിൻ്റെ തനതായ കൃഷിരീതികൾ എന്തൊക്കെയാണെന്ന് കാണിച്ചു തരുന്നു. കലണ്ടറിൽ കൊല്ലവർഷത്തിലെ 27 ഞാറ്റുവേലകൾ,സംക്രാന്തി,വട്ടെഴുത്ത് ലിപി എന്നിവയുൾപ്പെടെ മലയാളം അക്ഷരമാല,ഇംഗ്ലീഷ് ഫൊണറ്റിക്സ് എന്നിവ കൂടി ഉൾപ്പെടുന്നതാണ് കലണ്ടർ.
ഋതുചര്യകളെക്കുറിച്ചും ഞാറ്റുവേലയിൽ എന്തെല്ലാം കൃഷി ചെയ്യാമെന്നതിനെകുറിച്ചും ഒരു ക്യു.ആർ കോഡ് സ്കാൻ ചെയ്താൽ ഓൺലൈനായുള്ള ക്ലാസ്സുകൾ ലഭ്യമാകും. നാട്ടറിവ് പഠന കളരി എന്ന ഓൺലൈൻ കോഴ്സ് വിവരങ്ങളും ഉൾപെടുത്തി കേരളത്തിൻ്റെ ഇക്കോ കൾച്ചറൽ കലണ്ടറായാണ് രൂപപ്പെടുത്തിയിരിക്കുന്നത്.
2022 ചിങ്ങം ഒന്ന് ആഗസ്റ്റ് 17 മുതൽ 2023 കർക്കിടകം അവസാനം ആഗസ്റ്റ് 16 വരെയുള്ള കലണ്ടർ ആണിത്. കാലണ്ടറിനാധാരമായി എടുത്തിരിക്കുന്നത് 1198 കൊല്ലവർഷമാണ്.