വിഴിഞ്ഞം സമരം മുന്‍കൂട്ടി തയ്യാറാക്കിയതാണെന്നും സമരക്കാരെല്ലാം വിഴിഞ്ഞത്തുള്ളവരല്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് ലത്തീന്‍ അതിരൂപത രൂക്ഷഭാഷയില്‍ മറുപടി നൽകി. മുഖ്യമന്ത്രി യാഥാർഥ്യം തിരിച്ചറിയുന്നില്ലെന്നും കൈക്കൂലി പറ്റിയവരുണ്ടെങ്കിൽ അദാനിക്ക് തിരിച്ച് കൊടുക്കണമെന്നും സഭ കുറ്റപ്പെടുത്തി. തുറമുഖ നിർമാണം നിർത്തി വെച്ചേ മതിയാകൂവെന്നും നികൃഷ്‌ടജീവി യുടെ കീഴിലാണ് സംസ്ഥാന മന്ത്രി സഭഎന്നും സഭ ആരോപിച്ചു . മന്ത്രിമാർ മത്സ്യത്തൊഴിലാളികളെ കളിയാക്കുന്നുവെന്നും മുഖ്യമന്ത്രി നിലപാട് മാറ്റിയെ മതിയാകൂവെന്നും ഫാദർ തിയോഡേഷ്യസ് ഡിക്രൂസ് പറഞ്ഞു.