ഏഷ്യാ കപ്പിന് ഇന്ന് ആരംഭം

ഏഷ്യാ കപ്പിന് ഇന്ന് ആരംഭം

Asia Cup cricket inauguration

ആവേശത്തോടെയുള്ള കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഏഷ്യാ കപ്പ് ട്വൻ്റി20യ്ക്ക് ഇന്ന് തുടക്കം.ആദ്യ മത്സരം ആരംഭിക്കുന്നത് ശ്രീലങ്കയും അഫ്ഗാനിസ്ഥാനും തമ്മിലാണ്.7.30 ന് ആണ് മത്സരം.ആറ് ടീമുകളാണ് ടൂർണമെൻ്റിൽ മത്സരിക്കാൻ ഒരുങ്ങുന്നത്.

ഇന്ത്യയും പക്കിസ്ഥാനും ഹോങ്കോങുമാണ് ഗ്രൂപ് എ പോരാളികൾ.ശ്രീലങ്കയും ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും ഉൾപ്പെടുന്നതാണ് ഗ്രൂപ്പ് ബി. ഗ്രൂപ്പ് എ മത്സരം കൂടുതൽ ആവേഷകരമാകും എന്നതാണ് ആരാധകരുടെ പ്രതീക്ഷ. ആരാധകർ അക്ഷമരായി കാത്തിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടം ഞായറാഴ്ചയാണ് നടക്കാനിരിക്കുന്നത്. സൂപ്പർ ഫോർ റൗണ്ടിലും ഇന്ത്യാ-പാക്കിസ്ഥാൻ മത്സരങ്ങൾ നടക്കും.ഫൈനലിൽ ഇരു ടീമുകളും എത്തിയാൽ ക്രിക്കറ്റ് ആരാധകർ കാത്തിരുന്ന മിന്നൽ പ്രകടനത്തിന് ഏഷ്യാ കപ്പ് വേദിയാകും.

Leave a Reply