ട്വന്‍റി 20 ലോകകപ്പില്‍ മുഹമ്മദ് ഷമിയുടെ വിസ്‌മയ അവസാന ഓവറില്‍ ഓസ്ട്രേലിയക്കെതിരായ പരിശീലനമത്സരത്തില്‍ ഇന്ത്യക്ക് ജയം. ഓസ്ട്രേലിയക്കെതിരായ ആദ്യ സന്നാഹമത്സരത്തില്‍ ഇന്ത്യ 6 റണ്‍സിന്‍റെ മികച്ച ജയമാണ് നേടിയത്. 187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് ആരോണ്‍ ഫിഞ്ചിന്‍റെ അര്‍ധ സെഞ്ചുറിക്കിടയിലും 20-ാം ഓവറിലെ അവസാന പന്തില്‍ 180ല്‍ ഓള്‍ഔട്ടായി. മത്സരത്തില്‍ ഒരോവര്‍ എറിഞ്ഞ ഷമി 4 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് സ്വന്തമാക്കി. ഇതുകൂടാതെ ഷമിയുടെ അവസാന ഓവറില്‍ ഒരു റണ്ണൗട്ടുമുണ്ടായിരുന്നു
