വ്യൂ വൺസ് മെസെജ് ഓപ്പൺ ചെയ്ത് സ്ക്രീൻഷോട്ട് എടുക്കുന്നതിനെതിരെ വാട്സാപ്പ് നിലപാട് കടുപ്പിച്ചു. വ്യൂ വൺസ് ഫീച്ചറിൽ സ്ക്രീൻഷോട്ട് ബ്ലോക്ക് ചെയ്തു കൊണ്ടുള്ള അപ്ഡേഷൻ വാട്ട്സാപ്പില്‍ നിലവിൽ വന്നു. ബീറ്റ അപ്ഡേറ്റിന്റെ ഭാഗമായാണ് ഇത് അവതരിപ്പിച്ചത്. ഇനി മുതല്‍ ഉപയോക്താക്കൾക്ക് വ്യൂ വൺസ് വഴി പങ്കിട്ട മീഡിയയുടെ സ്‌ക്രീൻഷോട്ട് എടുക്കാൻ കഴിയില്ല, കൂടാതെ ചിത്രങ്ങളോ മറ്റ് മീഡിയയോ ഫോർവേഡ് ചെയ്യാനോ എക്‌സ്‌പോർട്ട് ചെയ്യാനോ സേവ് ചെയ്യാനോ കഴിയില്ല. ഇതോടെ റീസിവറിന്റെ ഫോണിലോ ഗാലറിയിലോ മീഡിയ സേവാകില്ല.
