ആരാധകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലും തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിച്ചു

ആരാധകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലും തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിച്ചു

131 people have died in a crush at an Indonesian football match that has become one of the world's worst stadium disasters

ഇന്‍ഡൊനീഷ്യയിലെ കിഴക്കന്‍ ജാവയിലെ കഞ്ചുരുഹാന്‍ സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ ഒന്ന് ശനിയാഴ്ച രാത്രി ആരാധകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലും തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 131 ആയി. പ്രാദേശിക ആരോഗ്യ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എ.എഫ്.പിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പരിക്കേറ്റ ആറ് പേരെ അവരവരുടെ വീടുകളിലേക്ക് അയച്ചിട്ടുണ്ടെന്ന് ദുരന്തം നടന്ന മലാങ് ഏരിയയിലെ ആരോഗ്യ ഏജന്‍സി മേധാവി വിയാന്റോ വിജോയോ പറഞ്ഞു. സംഘര്‍ഷത്തില്‍ 125 പേരുടെ മരണം നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇതില്‍ 32 കുട്ടികളും ഉള്‍പ്പെട്ടിരുന്നു.

 

Leave a Reply