ഈ -വലയം

ഈ -വലയം

മൊബൈൽ ഇൻറർനെറ്റ് ആസക്തിയിലേക്ക് ഫോണിന്റെ ഉപയോഗം അഡിക്ഷൻ

ഈ -വലയം (E- VALAYAM)

കലാസൃഷ്ടികളിലൂടെ മികച്ച സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നത് ഏതൊരു കലാകാരന്റയും ഉത്തരവാദിത്തമാണ് ഈ ഒരു ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് വളരെ മികച്ച രീതിയിൽ ഉള്ള ഒരു സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാൻ ഈ-വലയം ചലച്ചിത്രത്തിൻറെ അണിയറ പ്രവർത്തകർക്ക് കഴിഞ്ഞു എന്നത് അഭിനന്ദനാർഹമായ ഒന്നാണ് കുട്ടികളിലും മുതിർന്നവരിലും ഒരേപോലെ കണ്ടുവരുന്ന മൊബൈൽ ഇന്റർനെറ്റ് അഡിക്ഷൻ എന്ന സാമകാലിക പ്രാധാന്യമുള്ള വിഷയമാണ് ഈ സിനിമ കൈകാര്യം ചെയ്യുന്നത് ഒരുപക്ഷേ ഇത് കേൾക്കുമ്പോൾ നമുക്ക് തോന്നിയേക്കാം മൊബൈൽ ഇൻറർനെറ്റ് എന്നിവ സർവസാധാരണമാണ് എന്ന് എന്നാൽ ഏറ്റവും അപകടകരമായ ഉപയോഗപ്രവണതയിലൂടെ സമൂഹം ഇന്ന് കടന്നുപോകുകയാണ് മൊബൈൽ ഫോൺ ഇന്ന് എല്ലാവരുടെയും സന്തതസഹചാരിയായി  മാറി അവ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി കടന്നുപോകുമ്പോൾ അവയുടെ ആഘാതം ആർക്കും മനസ്സിലാകാതെ പോകുന്നു. കുട്ടികൾക്കുള്ള പഠനോപകരണം ആയി മൊബൈൽ ഇന്ന് മാറിയിരിക്കുന്നു  നിരന്തരമായ അവരുടെ ഉപയോഗം ആവശ്യകതയിൽ നിന്ന് ആസക്തിയിലേക്ക് വഴിമാറാൻ വളരെ വേഗത്തിൽ സാധിക്കുന്നു കുട്ടികളെ ഇവയിൽ നിന്ന് നിയന്ത്രിക്കാൻ സാധിക്കാതെ വരുന്നത് രക്ഷിതാക്കളുടെ തന്നെ അമിതമായ മൊബൈൽ ഫോണിന്റെ ഉപയോഗം മൂലമാണ്.
മദ്യപാനവും മയക്കുമരൊന്നും ചൂതാട്ടവും മുതലായ പരമ്പരാഗത ആസക്തികൾക്ക് തുല്യമായ ആധുനികതയുടെ കണ്ടുപിടിത്തമാണ് മൊബൈൽ ഫോണും ഇൻറർനെറ്റുംഇതിനെ വളരെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ ഈ വലയം എന്ന ചിത്രത്തിന് കഴിയുന്നുണ്ട് നമുക്ക് പലപ്പോഴും നിസാരമെന്ന് തോന്നുന്ന മൊബൈലിൻ്റയും ഇൻ്റർനെറ്റിൻ്റെയും അഡിക്ഷൻ എത്രത്തോളം അപകടകരമാണ് എന്ന് നമുക്ക് ചലച്ചിത്ര ആസ്വാദനത്തിലൂടെ മനസ്സിലാക്കാൻ സാധിക്കും ഈ ഒരു ചലച്ചിത്രം നമ്മുടെ കുഞ്ഞുമക്കളുടെ മനസ്സ് ആഴത്തിൽ ഇറങ്ങുകയും അവർ ഈ മൊബൈൽ ഇൻറർനെറ്റ് അഡിക്ഷൻ  എന്ന വ്യാധിയിൽ നിന്ന് വ്യതിചലിക്കാനും അവർക്ക് കഴിയട്ടെ നമ്മുടെ രക്ഷിതാക്കളും അധ്യാപകരും കുട്ടികളും മുതിർന്നവരും എല്ലാവർക്കും ഇത്തരത്തിൽ ഒരു നല്ല സിനിമ കാണാനും ആസ്വദിക്കാനും ഇതിലെ സന്ദേശം ഉൾക്കൊണ്ടുകൊണ്ട്  നന്നായി ജീവിക്കാനും കഴിയട്ടെ എന്ന് ആശംസിക്കുന്നു 

 more details
read more
read more
 

Leave a Reply