ഈ-വലയം  കാലിക പ്രസക്തിയുള്ള ഒരു പ്രമേയം.

ഈ-വലയം കാലിക പ്രസക്തിയുള്ള ഒരു പ്രമേയം.

E-Valayam psycological movies latest trending movies family movie

-വലയം  കാലിക പ്രസക്തിയുള്ള ഒരു പ്രമേയം.

രേവതി .എസ്. വർമ്മയുടെ സംവിധാനത്തിൽ,ജോബി ജോയ് വിലങ്ങപ്പാറ നിർമ്മിച്ച ചിത്രം ചായ ഗ്രഹണം നിർവഹിച്ചിരിക്കുന്നത് ശ്രീജിത്ത് മോഹൻദാസ് ആണ്. ഒരു കൊമേഴ്സ്യൽ സിനിമ എന്നതിനേക്കാൾ ഉപരി, ആനുകാലിക പ്രസക്തിയുള്ള ഒരു കുടുംബചിത്രമാണ് വലയം.
കുട്ടികൾ മാതാപിതാക്കളോടൊപ്പം കണ്ടിരിക്കേണ്ട ഒരു നല്ല പ്രമേയം  ഉൾക്കൊണ്ട  ഒരു കലാസൃഷ്ടി. മൊബൈൽ അഡിക്ഷൻ എന്ന ഒരു മാനസിക അവസ്ഥ മനസ്സിലാക്കിയാലും അത് വലിയൊരു ശതമാനം അതിനെ സർവ്വസാധാരണമാണെന്ന് കരുതുകയും, കൗൺസിലിംഗ് മറ്റ് മാർഗ്ഗങ്ങളിലൂടെ പൂർണ്ണമായും അതിനെ പരിഹരിക്കുവാൻ ശ്രമിക്കുന്നില്ല. എന്നാൽ പ്രശ്നങ്ങളെ വിഷ്വലായി കാണിച്ചിരിക്കുന്ന സിനിമയിൽ അത് കുട്ടികൾക്ക് മനസ്സിലാക്കുവാനും, ചിന്തിക്കാനും ഉള്ള അവസരം നൽകുന്നു.മൊബൈൽ അഡിക്ഷൻ എന്ന പ്രമേയത്തേക്കാൾ എങ്ങനെ ഒരു മാധ്യമത്തിന് കുഞ്ഞുങ്ങളുടെ മനസ്സിനെ അവരുടെ പക്വത കുറവുള്ള പ്രായത്തിൽ കീഴ്പ്പെടുത്തുവാൻ കഴിയുന്നു, സ്വയം നാശത്തിലേക്ക് സ്വാധീനിക്കുവാൻ കഴിയുന്നു എന്നും, സാമൂഹ്യ മാധ്യമങ്ങളുടെ തടവറയിൽ സ്വയം അറിയാതെ തളക്കപ്പെടുവാനും കഴിയുന്നു എന്നും മനസ്സിലാക്കി തരുവാൻ സിനിമയ്ക്ക് ആകുന്നു. വ്യക്തിപരമായ തിരഞ്ഞെടുപ്പുകളിൽ നിന്നും നിലനിൽപ്പിന്റെ അനിവാര്യത്തിലേക്ക് ഫോണിലുളള സൗകര്യങ്ങൾ ഇന്ന് എത്തിപ്പെട്ടിരിക്കുന്നു. പഠനോപകരണം എന്ന നിലയിൽ നിന്ന് മാറി മറ്റ് പല മേഖലകളിലേക്കും മൊബൈൽ ഫോണുകളുടെ ഉപയോഗം ചെന്ന് ചേർന്നു.Read more
മൊബൈൽ ഫോൺ കയ്യിൽ ഇല്ലാതെ വരുമ്പോൾ ഉണ്ടാകുന്ന ഭയവും വിഷാദവും ദേഷ്യവും ചേരുന്ന അവസ്ഥയാണ് നോമോഫോബിയ അവസ്ഥ സിനിമയിലെ നായിക കഥാപാത്രം വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. നീലിയായ അഭിനയിക്കുന്ന അഷ്‌ലി ഉഷയുടെ അമ്മാവനായി നന്ദു എന്ന പ്രസിദ്ധ കലാകാരൻ ചോദിക്കുന്ന ഒരു ചോദ്യം സിനിമയുടെ പ്രമേയത്തെ വരച്ചു കാട്ടുന്നു. ചോദ്യം ഇങ്ങനെയാണ് മോള് വീട്ടുതടങ്കലിൽ ആണോ എന്ന് അല്ല! എന്താ അമ്മാവാ? അപ്പോൾ നന്ദു പറയുന്നു ഒരു ഉത്തരമുണ്ട് കാരണം നിന്നെ മുറിയിൽ അല്ലാതെ വേറൊരുടത്തും ഞാൻ വീട്ടിൽ കണ്ടിട്ടില്ല എന്ന് രസകരമായ മറുപടി സിനിമയുടെ ആസ്വാദനശൈലി വിളിച്ചോതുന്നു. മനോഹരമായ ചിത്രീകരിച്ച ചലച്ചിത്രം മാതാപിതാക്കൾ അവരുടെ കൗമാരപ്രായമായ കുഞ്ഞുങ്ങളോടൊപ്പം കണ്ടാസ്വദിക്കുവാനും മനസ്സിലാക്കുവാനും ഉള്ള ഒരു അവസരമാണ്. കുഞ്ഞുങ്ങളെ പൂർണമായും വിശ്വസിക്കുന്ന മാതാപിതാക്കൾ മൊബൈൽ ഉപയോഗത്തിനും, സാമൂഹികമാധ്യമ ഉപയോഗത്തിനും പൂർണ്ണ സ്വാതന്ത്ര്യം നൽകുന്നതോടെ അവർ എത്തിപ്പെടാവുന്ന ചതിക്കുഴികളിലേക്കുള്ള ആക്കം കൂട്ടുന്നു. എങ്ങനെയെല്ലാം അമിതമായ മൊബൈൽ ഉപയോഗം നമ്മെ മാനസികവും ശാരീരികവുമായി തളർത്തുന്നു എന്നും പ്രമേയം അടിവരയിടുന്നു.more news
links
https://www.scribd.com/document/890060253/E-valayam

Leave a Reply