തരൂരോ ഖർഗെയോ ? വിധിയെഴുത്ത് ഇന്ന്

തരൂരോ ഖർഗെയോ ? വിധിയെഴുത്ത് ഇന്ന്

Congress party presidential poll sasi tharoor Mallikarjun Kharge

കോൺഗ്രസ് അധ്യക്ഷനെ കണ്ടെത്താനുള്ള വോട്ടെടുപ്പ് തുടങ്ങി. 68 ബൂത്തുകളിൽ വൈകുന്നേരം നാല് വരെയാണ് വോട്ടെടുപ്പ് നടക്കുക. ആകെ 9308 വോട്ടർമാരാണ് ഉള്ളത്. മുതിർന്ന പാർട്ടി നേതാവ് മല്ലികാർജുൻ ഖാർഗെയും ലോക്‌സഭാംഗമായ ശശി തരൂരും തമ്മിലാണു മത്സരം. 19നാണ് വോട്ടെണ്ണൽ. കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്കു നടക്കുന്ന തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി കർണാടകയിലെ ബെല്ലാരിയിൽ വോട്ട് ചെയ്യും. ബെല്ലാരിയിലെ സംഗനക്കല്ലിയിലായിരിക്കും രാഹുൽ ഗാന്ധിയും ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്ന 40 പിസിസി പ്രതിനിധികളും വോട്ട് ചെയ്യുകയെന്ന് കോൺഗ്രസ് വക്താവ് ജയ്‌റാം രമേശ് അറിയിച്ചു. കേരളത്തിലെ വോട്ടെടുപ്പ് കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ തുടങ്ങി. സംസ്ഥാന പിസിസി ആസ്ഥാനങ്ങളിലും ഡൽഹിയിലെ എഐസിസി ആസ്ഥാനത്തും പോളിംഗ് ബൂത്തുകൾ ക്രമീകരിച്ചിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എഐസിസി ആസ്ഥാനത്ത് വോട്ട് ചെയ്യും

 

Leave a Reply