എന്താണ് Depression അല്ലെങ്കിൽ വിഷാദരോഗം?

എന്താണ് Depression അല്ലെങ്കിൽ വിഷാദരോഗം?

Dipression in Modern Society Mental health awareness Self Love Depression help

എന്താണ് Depression അല്ലെങ്കിൽ വിഷാദരോഗം?
മനസിനെ ബാധിക്കുന്ന ഒരു രോഗാവസ്ഥ ആണ് ഇത്. അതായത് നമ്മൾ ദിനം പ്രതി ചെയുന്ന കാര്യങ്ങൾ ചെയാൻ ഒന്നും തോന്നാതെ, ഒന്നിനും താല്പര്യം ഇല്ലാതെ.. നമ്മുടെ മൂഡ് എല്ലാം down ആയി ഇരിക്കുന്ന അവസ്ഥ. നമ്മളിലേക്ക് തന്നെ ഒതുങ്ങി പോവുന്ന അവസ്ഥ.
നമ്മുടെ ശരീരത്തിന് ഒരു അസുഖം വരുമ്പോ നമ്മൾ ചികത്സ എടുക്കുന്നത് പോലെ തന്നെ നമ്മുടെ മാനസികാരോഗ്യത്തിനും നമ്മൾ പ്രാധാന്യം കൊടുക്കണം. ആദ്യം തന്നെ ചാടി കേറി ഗുളിക കഴിച്ചു രോഗി ആക്കുമല്ലോ എന്ന ചിന്ത ഒന്നും വേണ്ട. നമ്മുടെ അവസ്ഥയുടെ തീവ്രത അനുസരിച്ചു തന്നെ ആയിരിക്കും ചികത്സകളും. നല്ല കൗൺസിലിംഗ് ഒകെ ഏറെക്കുറെ ശരി ആക്കും.
ഇനി ഡിപ്രെഷനിൽ ആയിരിക്കുന്ന നമ്മുടെ ഒരു സുഹൃത്തിനെ എങ്ങനെ കൈകാര്യം ചെയാം. ഡിപ്രെഷൻ അനുഭവിച്ചിട്ടുള്ള വെക്തി എന്ന നിലയിൽ ചില points പറയാം.
1)ആദ്യം തന്നെ മുൻവിധികൾ ഇല്ലാതെ, തിരിച്ചു തർക്കികാതെ അവരെ കേൾക്കാൻ ശ്രമിക്കുക. (കേൾക്കാൻ ഒരു ചെവി അവർ ആഗ്രഹിക്കുന്നുണ്ടാവും)
2)കേൾക്കുന്നതിൽ നിന്നും അവരുടെ പ്രശ്നം എന്താണെന്ന് മനസിലാക്കാൻ ശ്രമിക്കുക. ചിലപ്പോ ചെറിയ പ്രശ്നം ആവാം. ചിലപ്പോ വലുത് എന്തെങ്കിലും. ചിലപ്പോ വിഷാദതിനു കാരണം തന്നെ വേണ്ടി വരില്ല.
3)നിനക്ക് പ്രാന്താണ്.. ബാക്കി ഉള്ളവർ ഒക്കെ ഇതൊക്കെ overcome ചെയ്യുന്നുണ്ടല്ലോ എന്നൊന്നും പറയാതിരിക്കുക. (എല്ലാരുടേം മനസിന്റെ ശക്തിയും രോഗത്തിന്റെ തീവ്രതയും ഒരുപോലെ ആയിരിക്കണമെന്നില്ല)
4)ഒറ്റയ്ക്ക് ഇരിക്കാൻ ആഗ്രഹിക്കുന്ന ആളാണ് എങ്കിൽ അവർക്കു അവരുടെ സമയം കൊടുക്കുക.
5)self harming tendency ഉള്ളവർ ആണേൽ കോപിച്ചു കൂടുതൽ ഇറിറ്റേറ്റ് ആക്കാതെ സോഫ്റ്റ് ആയി handle ചെയാൻ ശ്രമിക്കുക
6)നമുക്കു തോന്നുന്ന കുറേ ഉപദേശങ്ങൾ അവരിൽ കുത്തി നിറച്ചു അടിച്ചേല്പിക്കാതെ ഇരിക്കുക (ട്രിപ്പ് പോയ മതി, ബാ അവിടെ പോവാം ഇവിടെ പോവാം. അത് ചെയ്യ് ഇത് ചെയ്യ് എന്നൊക്കെ പറയുന്നതിനുപകരം, മനസിലാക്കുക ഈ അവസ്ഥയിൽ അവർക്കു ഒന്നും ചെയാനുള്ള ഒരു മൂഡ് കാണില്ല)
7)അവരുടെ പ്രശ്നം കേട്ടതിനു ശേഷം അതിനു കൃത്യമായി ഉള്ള സൊല്യൂഷൻ നമ്മുടെ കയ്യിൽ ഉണ്ടേൽ അത് നൽകുക. ഇല്ല എങ്കിൽ നമ്മൾ അവരുടെ ഏത് പ്രശ്നത്തിലും മാനസികമായി കൂടെ ഉണ്ടാവുമെന്ന് ഒരു hug-ലൂടെ എങ്കിലും മനസിലാപ്പിക്കുക (ഒരു അടുപ്പോം ഇല്ലാത്തവരെ പോയി hug ചെയ്തു അടി വാങ്ങരുത്).
8)already confused മൈൻഡ് ആയിരിക്കും ആ സമയത്തു കൂടുതൽ കാര്യങ്ങൾ പറഞ്ഞു അവരെ confused ആക്കാതെ ഇരിക്കുക.
9)മൈൻഡ് set ആക്കാനാ എന്ന് പറഞ്ഞു അവിഞ്ഞ ചളികളും കോമഡികളും ഒന്നും അടിക്കാതെ ഇരിക്കുക. ചിലപ്പോ അതൊക്കെ വിപരീത ഫലം ചെയ്യും.
10)എല്ലാറ്റിനും ഉപരി മടി കൂടാതെ വൈദ്യ സഹായം കൊടുക്കാൻ ശ്രമിക്കുക.
ഇനി depression അടിച്ചിരിക്കുന്ന നമുക്കു നമ്മളെ എങ്ങനെ സ്വയം pic up ചെയാം
1) നമ്മൾ ഏറ്റവും ഇഷ്ട്ടപെട്ടിരുന്ന ഒരു കാര്യം മൂഡ് തോന്നിയില്ലേലും ചെയ്യാൻ ശ്രെമിക്കുക.
2)ശോകം അല്ലാത്ത മ്യൂസിക് കേൾക്കുക.
3)സ്വയം നമുക്കു ഇങ്ങനൊരു അവസ്ഥ ഉണ്ടെന്നും ഞാൻ ഇന്ന ഒകെ symptoms കാണിക്കുമെന്നും മനസിലാക്കുക. സ്വയം മനസിലാക്കി കഴിയുമ്പോ വളരെ കുറച്ചാണെങ്കിൽ അത്ര എങ്കിലും handle ചെയാൻ കഴിയും.
4)അടച്ചിരിക്കാൻ ഏറെ ആഗ്രഹിക്കുമെങ്കിലും നമ്മളെ കൊണ്ട് പറ്റുന്ന രീതിയിൽ mingle ആവാൻ ശ്രെമിക്കുക
5)Negative vibe/ചിന്തകൾ ഒകെ ഉണ്ടാവുന്ന ഇടം ഉപേക്ഷിക്കുക.
6)നമ്മെളെ ഏറ്റവും നന്നായി കേൾക്കുന്ന ഒരാളോട് കുറച്ചധികം നേരം സംസാരിക്കാൻ ശ്രെമിക്കുക. മണ്ടത്തരങ്ങളോ പൊട്ടത്തരങ്ങളോ ആവട്ടെ, പക്ഷെ മനസ് തുറന്നു സംസാരിക്കുക.
7)പ്രാഥമിക കർമങ്ങൾ ഒകെ പറ്റുന്ന പോലെ ചെയ്യാൻ ശ്രെമിക്കുക.
8)സ്ഥിരം consult ചെയുന്ന ഡോക്ടർ ഉണ്ടേൽ അവിടുന്നുള്ള suggestions സ്വീകരിക്കുക.
9)ഇത് വരെ വൈദ്യസഹായം തേടിയിട്ടില്ല എങ്കിൽ നിർബന്ധമായും വൈദ്യ സഹായം തേടുക.
ഈ depression എന്നത് പ്രാന്തും വട്ടും ആയൊന്നും ആരും കണക്കാക്കണ്ട. സാധാരണ ഒരു രോഗം. അത്രേ ഉള്ളു.
ഇനി മറ്റൊരു കാര്യം. മാനസിക ആരോഗ്യത്തെ കുറിച്ചുള്ള ചർച്ചകൾ ഒകെ വന്നതിനു ശേഷം ഈ Depression / Trauma എന്നതൊക്കെ ചിലർ ഒരു privillage എടുക്കാനുള്ള ടൂൾ ആയി എടുക്കുന്നവർ ഉണ്ട്. ഞാൻ ഡിപ്രെഷനിൽ ആയതോണ്ട് അങ്ങനെ ചെയ്തു പോയതാണ്. ശരിക്കുള്ള ഞാൻ ഇങ്ങനെ ആയിരുന്നില്ല. ഞാൻ അങ്ങനൊന്നും പെരുമാറുന്ന ഒരു ആളെ അല്ല എന്നൊക്കെ പറഞ്ഞിട്ട്.. അല്ലേൽ Trauma കാരണം സംഭവിച്ചു പോയതാണ് എന്നൊക്കെ പറയുന്നവരും ഉണ്ട്. നിങ്ങള്ക്ക് അങ്ങനെ ഒരു ബുദ്ധിമുട്ട് ഉണ്ടെന്ന് മനസിലായൽ എത്രേം വേം കൃത്യമായ treatment എടുക്കുക.
ശരിക്കും ഈ ഡിപ്രെഷനും trauma യും ഒകെ കൊണ്ട് ബുദ്ധിമുട്ടുന്ന ഏറെ ആളുകൾ ഉണ്ട്. ദയവു ചെയ്തു അവർക്കു കിട്ടുന്ന മാനസിക സഹായങ്ങളും സമൂഹ സപ്പോർട്ട് ഉം നമ്മൾ ഒരാൾ കാരണം ഇല്ലാതെ ആകരുത്.
ഒന്നും നിസാരമായി കാണരുത്.
ശാരീരിക ആരോഗ്യത്തോടൊപ്പം തന്നെ മാനസിക ആരോഗ്യം പ്രധാനം തന്നെ.

രേഷ്മ ടോണി
ബാംഗളൂർ

Leave a Reply