ചലച്ചിത്രമേളയ്ക്ക് ഡിസംബറിൽ തുടക്കം

ചലച്ചിത്രമേളയ്ക്ക് ഡിസംബറിൽ തുടക്കം

iffk film festival IFFK international film festival of Kerala

27-ാമത് അതാരാഷ്ട്ര ചലച്ചിത്രമേളയ്‌ക്ക് (IFFK) ഡിസംബറിൽ തുടക്കം. 9 മുതൽ 16 വരെ തിരുവനന്തപുരത്ത് നടക്കുന്ന സിനിമമേള അന്താരാഷ്ട്ര ഫെസ്റ്റിവെൽ കലണ്ടർ അനുസരിച്ച് ഡിസംബറിൽ തന്നെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത് എന്ന് സാംസ്കാരിക മന്ത്രി വി.എൻ വാസവൻ അറിയിച്ചു. മേളയുടെ ഒരുക്കങ്ങൾ എല്ലാം ആരംഭിച്ചു. തീയറ്ററുകളിൽ എല്ലാ സീറ്റുകളിലേക്കും പ്രവേശനം അനുവദിക്കും.
മത്സര വിഭാഗത്തിലേക്ക് പരിഗണിക്കുന്ന സിനിമകൾ ഏഷ്യൻ,ആഫ്രിക്കൻ,ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവയാണ്. അന്താരാഷ്ട്ര മത്സര വിഭാഗം,ലോക സിനിമ,ഇന്ത്യൻ സിനിമ നൗ,മലയാളം സിനിമ ടുഡേ എന്നീ പൊതു വിഭാഗങ്ങളും ചലച്ചിത്രമേളയിൽ ഉണ്ടാകും. 2021 സെപ്തംബർ ഒന്നിനും 2022 ആഗസ്റ്റ് 31 നും ഇടയിൽ പൂർത്തിയായ സിനിമകളെയാണ് പരിഗണിക്കുന്നത്.
iffk.in എന്ന വെബ്സൈറ്റ് വഴി എൻട്രികൾ അയക്കുന്നതിനും വിശദാംശങ്ങളും മാനദണ്ഡങ്ങളും അറിയുന്നതിനും സാധിക്കും. എൻട്രികൾ 11 മുതൽ സ്വീകരിക്കും. സെപ്തംബർ 11 വൈകിട്ട് അഞ്ചുവരെ ഓൺലൈനായി എൻട്രികൾ  അപേക്ഷിക്കാം.

Leave a Reply