സബ്ടൈറ്റിൽകൾ വെട്ടികുറച്ചു ; നെറ്റ്ഫ്ലിക്സ്ന് എതിരെ ആരോപണവുമായി അണിയറ പ്രവർത്തകർ

സബ്ടൈറ്റിൽകൾ വെട്ടികുറച്ചു ; നെറ്റ്ഫ്ലിക്സ്ന് എതിരെ ആരോപണവുമായി അണിയറ പ്രവർത്തകർ

Thallumala netflix subtitle ott premier socialmedia

 

 മലയാളചിത്രമായ തല്ലുമാലയുടെ നിർമ്മാതാക്കൾ, നെറ്റ്ഫ്ലിക്സ് സബ്ടൈറ്റിലുകൾ വെട്ടിക്കുറച്ചെന്ന ആരോപണവുമായി രംഗത്ത്. സെപ്തംബർ 11 ന് നെറ്റ്ഫ്ലിക്സിൽ പ്രദർശിപ്പിച്ച ചിത്രത്തിന്റെ സബ്ടൈറ്റിൽകൾ   അനുമതിയില്ലാതെ വെട്ടികുറച്ചു വെള്ളം ചേർത്തത്തിലൂടെ സംഭാഷണങ്ങളുടെ ആത്മാവ് നഷ്ടപ്പെടുകയാണെന്നു നിരാശ പ്രകടിപ്പിച്ചു.  സോഷ്യൽ മീഡിയയിലൂടെയാണ് അണിയറപ്രവർത്തകർ ആശങ്ക അറിയിച്ചത്.
 ടോവിനോ തോമസും കല്യാണി പ്രിയദർശനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തല്ലുമാല, ബോക്‌സ് ഓഫീസ് വിജയമാർന്നു.  ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ഈ ചിത്രം ഒരു മാസത്തോളം തീയറ്ററുകളിൽ മികച്ച  സ്വീകരണം ആസ്വദിച്ചു, അതിനുശേഷം അത് നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യപ്പെടുക ആയിരുന്നു.

Leave a Reply