ബേസിൽ ജോസഫ് നായകനാകുന്ന പാൽതു ജാൻവറിലെ ഹിറ്റ് പ്രൊമോ ഗാനം 'മണ്ടി മണ്ടി' പുറത്തിറങ്ങി. ഗാനത്തിന്റെ വീഡിയോ യൂട്യൂബിൽ 2 മില്യൺ വ്യൂസ് നേടിക്കഴിഞ്ഞു. സമൂഹ മദ്ധ്യമങ്ങളി ലൂടെ ശ്രദ്ധേയരായ വൃദ്ധി വിശാൽ, ശങ്കരൻ വ്ലോഗ്‌സ്, അല്ലു വ്ലോഗ്‌സ്, അമേയ, ജെസ് സ്വിജൻ എന്നിവരും ഒരു കൂട്ടം കുട്ടി നർത്തകരും ഇതിൽ അഭിനയിക്കുന്നു. സ്റ്റൈലിഷ് ആയി വസ്ത്രം ധരിച്ച വളർത്തുമൃഗങ്ങളാണ് പാട്ടിന്റെ ഹൈലൈറ്റ്.
സുഹൈൽ കോയ എഴുതി ജസ്റ്റിൻ വർഗീസ് ഈണം പകർന്ന 'എ പാൽതു ഫാഷൻ ഷോ' എന്ന ഗാനം സംവിധാനം ചെയ്തിരിക്കുന്നത് ബേസിൽ ജോസഫാണ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിനു ഫഹദ് ഫാസിൽ സ്റ്റാർ വാല്യൂവും ഉണ്ട്.