ബ്രഹ്മാസ്ത്ര കളക്ഷനിൽ വൻ നേട്ടം

ബ്രഹ്മാസ്ത്ര കളക്ഷനിൽ വൻ നേട്ടം

Brahmastra collection report

ബ്രഹ്മാസ്ത്ര കളക്ഷനിൽ വൻ നേട്ടം

സിനിമ ബഹിഷ്കരിക്കണം എന്ന സംഘപരിവാറിൻ്റെ ആക്രോശങ്ങളെ മറികടന്ന് ബോളിവുഡ് ചിത്രം ബ്രഹ്മാസ്ത്രയ്ക്ക് തിയറ്ററുകളിൽ കളക്ഷൻ നേട്ടം.ആദ്യ മൂന്ന് ദിവസത്തിൽ 225 കോടിയുടെ നേട്ടമാണ് ചിത്രത്തിന് ലഭിച്ചത്.ആദ്യ ദിവസത്തെ കളക്ഷൻ 75 കോടിയും ഞായറാഴ്ചത്തെ മാത്രം കളക്ഷൻ 39.5 കോടിയുമായിരുന്നു. അയൺ മുഖർജിയുടെ സംവിധാനത്തിൽ താര ദമ്പതികളായ ആലിയഭട്ടും രൺബീർ കപൂറും ആണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ബീഫ് ഇഷ്ടമാണെന്നുള്ള രൺബീർ കപൂറിൻ്റെ 11 വർഷം മുൻപുള്ള പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് സംഘപരിവാർ ചിത്രം ബഹിഷ്കരിക്കണം എന്ന പ്രചാരണം നടത്തിയത്.

Leave a Reply